സഹപ്രവർത്തകയോടൊപ്പം ബൈക്ക് യാത്ര നടത്തിയതിന് ബാങ്ക് ജീവനക്കാരന് മർദനം; അക്രമം മതത്തിന്റെ പേരിൽ

0
83

ബെംഗളൂരു: സഹപ്രവർ‌ത്തകയെ ബൈക്കിൽ വീട്ടിൽ കൊണ്ടുവിട്ടതിന്റെ പേരിൽ ബെംഗളൂരുവിൽ ബാങ്ക് ജീവനക്കാരനു മർദനം. മതത്തിന്റെ പേരുപറഞ്ഞാണു ബാങ്ക് ജീവനക്കാരനെ മർദിച്ചതെന്നാണു പരാതി. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കേസിൽ ഉടൻ നടപടിയെടുത്ത കർണാടക പൊലീസിനെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അഭിനന്ദിച്ചു.

മു‍സ്‍ലിം മതവിഭാഗത്തിൽനിന്നുള്ള വനിതയെ മറ്റൊരു മതത്തിൽപെട്ടയാൾ ബൈക്കിൽ കയറ്റിയതാണു അക്രമി സംഘത്തെ പ്രകോപിപ്പിച്ചത്. അക്രമികൾ തന്നെയാണ് വിഡിയോ പകർത്തി പ്രചരിപ്പിച്ചതെന്നും കരുതുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here