കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ സഹോദരനെ കൊലപ്പെടുത്തും; വിസ്മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്

0
349

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ചടയമംഗലം നിലമേൽ കൈതോട് സ്വദേശി വിസ്മയ വി.നായരുടെ കൊല്ലം നിലമേലിലെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ സഹോദരൻ വിജിത്തിനെ വധിക്കുമെന്നും പിന്മാറിയാൽ ആവശ്യപ്പെടുന്ന പണം നല്‍കാമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

പത്തനംതിട്ടയില്‍നിന്ന് അയച്ച കത്ത് കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ വീട്ടില്‍ ലഭിച്ചത്. വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ കത്ത് ചടയമംഗലം പൊലീസിന് കൈമാറി. വിവരങ്ങള്‍ ശേഖരിച്ച പൊലീസ് തുടര്‍നടപടികള്‍ക്കായി കത്ത് കോടതിയില്‍ സമര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here