gnn24x7

മോർട്ട്ഗേജ് അപേക്ഷയിൽ തെറ്റായ രേഖകൾ സമർപ്പിച്ചതിന് മൂന്ന് മക്കളുടെ പിതാവ് ജയിലിൽ

0
600
gnn24x7

അയർലണ്ട്: മോർട്ട്ഗേജ് അപേക്ഷയിൽ തെറ്റായ രേഖകൾ സമർപ്പിച്ചതിന് മൂന്ന് മക്കളുടെ പിതാവ് ജയിലിൽ. ഒരു കുടുംബ ഭവനത്തിനുള്ള മോർട്ട്ഗേജ് അപേക്ഷയിൽ തെറ്റായ രേഖകൾ സമർപ്പിച്ചതിനാണ് അയാളെ ഒരു വർഷത്തേക്ക് ജയിലിലടച്ചത്. ഡീൻ മാസ്റ്റർസൺ (34) 220,000 യൂറോ വായ്പ ലഭിക്കുന്നതിനായി ഡബ്ലിൻ സിറ്റി സെന്ററിലെ സാൻഡ്‌വിത്ത് സ്ട്രീറ്റിലെ കെബിസി ബാങ്കിൽ വ്യാജ രേഖകൾ സമർപ്പിച്ചു.

ബാങ്കിലെ ഉദ്യോഗസ്ഥർക്ക് ഇയാൾ സമർപ്പിച്ച രേഖകളെക്കുറിച്ച് സംശയമുണ്ടെന്നും പണം ഇതുവരെ നൽകിയിട്ടില്ലെന്നും ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതി അറിയിച്ചു. 2016 ഒക്ടോബർ 20 ന് ഡബ്ലിൻ സിറ്റി സെന്ററിലെ സാൻഡ്‌വിത്ത് സ്ട്രീറ്റിലെ കെബിസി ബാങ്കിൽ വായ്പ ലഭിക്കുന്നതിനായി അഞ്ച് തവണ വ്യാജ രേഖകൾ ഉപയോഗിചെന്ന് റോട്ടോത്തിലെ സ്റ്റോൺബ്രിഡ്ജിലെ മാസ്റ്റർസൺ കുറ്റം സമ്മതിച്ചു.

“വായ്പാ അപേക്ഷയ്ക്കിടെ മാസ്റ്റർസൺ അഞ്ച് തെറ്റായ രേഖകൾ ഉപയോഗിച്ചതായി കണ്ടെത്തി, ഒരു തെറ്റായ ശമ്പള സർട്ടിഫിക്കറ്റ്, ഒരു തെറ്റായ പെയ്‌സ്ലിപ്പ്, ഒരു തെറ്റായ P60, രണ്ട് തെറ്റായ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നീ രേഖകളാണ് ബാങ്കിൽ സമർപ്പിച്ചത്. ബാങ്കിലെ ഉദ്യോഗസ്ഥർക്ക് രേഖകളെക്കുറിച്ച് സംശയമുണ്ടായതിനെ തുടർന്ന് ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചതായിരുന്നു.” ബുധനാഴ്ച ശിക്ഷ വിധിച്ച ജഡ്ജി പോളിൻ കോഡ് പറഞ്ഞു

2004 നും 2012 നും ഇടയിൽ മാസ്റ്റേഴ്സന് ഗുരുതരമായ മുൻ ശിക്ഷകളുണ്ട് കവർച്ച, കവർച്ചാശ്രമം, മോഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രതിയുടെ കുറ്റബോധം, പശ്ചാത്താപത്തിന്റെയും ലജ്ജയുടെയും പ്രകടനം, ആസക്തിയുടെ ചരിത്രം, കുട്ടിക്കാലത്തെ പ്രതികൂല അനുഭവങ്ങൾ, ജോലി ചരിത്രം, പുനരധിവാസത്തിനുള്ള ശ്രമങ്ങൾ എന്നിവയാണ് ശിക്ഷ ലഘൂകരിക്കുന്ന ഘടകങ്ങൾ.

മാസ്റ്റേഴ്സനും കുടുംബത്തിനും ഒരു സ്വത്ത് നേടാനുള്ള ആഗ്രഹമാണ് ഇയാളെ കുറ്റങ്ങൾക്ക് പ്രേരിപ്പിച്ചതെന്ന് താൻ കണക്കിലെടുത്തിട്ടുണ്ടെന്ന് ജഡ്ജി കോഡ് പറഞ്ഞു. ജഡ്ജി പോളിൻ കോഡ് അവനെ നാല് വർഷം തടവിന് ശിക്ഷിച്ചുവെങ്കിലും കർശനമായ വ്യവസ്ഥകളിൽ അവസാന മൂന്ന് വർഷം സസ്പെൻഡ് ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here