gnn24x7

പ്രണയിച്ചു വിവാഹം കഴിച്ചു; അച്ഛൻ തന്റെ 19 വയസ്സുള്ള മകളെ വെട്ടിക്കൊന്നു

0
389
gnn24x7

തെങ്കാശി: മതവിരുദ്ധ പ്രണയ വിവാഹത്തിൽ അതൃപ്തിയുള്ള അച്ഛൻ തന്റെ 19 വയസ്സുള്ള മകളെ വെട്ടിക്കൊന്നു. ബുധനാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി സ്വദേശിയായ ഷാലോം ഷീബയാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ പ്രതി മാരിമുത്തുവിനെ പോലീസ് അറസ്റ്റു ചെയ്തു. കൂലിത്തൊഴിലാളിയായ എസ് മുത്തുരാജ് (22) എന്നയാളുമായി ഷീബ പ്രണയത്തിലായിരുന്നു പിന്നീട് മാതാപിതാക്കൾക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും അവർ വിവാഹം കഴിച്ചു.

കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ ഉത്സവത്തിന് നാട്ടിൽ ഇരുവരും എത്തിയിരുന്നു. ഷീബ മാതാപിതാക്കളെ കാണാന്‍ സ്വന്തം വീട്ടിൽ ചെന്നപ്പോൾ മാരിമുത്തു വെട്ടുകത്തികൊണ്ട് ഷീബയെ വെട്ടുകയായിരുന്നു.

gnn24x7