gnn24x7

കന്യാസ്ത്രീ മഠത്തിൽ കയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ

0
617
gnn24x7

തിരുവനന്തപുരംതിരുവനന്തപുരം കഠിനംകുളത്തെ കന്യാസ്ത്രീ മഠത്തിൽ കയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. കഠിനംകുളം പൊലീസാണ് നാല് യുവാവക്കളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കഠിനംകുളത്തെ കന്യാസ്ത്രീ മഠത്തിൽ കയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. കഠിനംകുളം പൊലീസാണ് നാല് യുവാവക്കളെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടികളുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം കന്യാസ്ത്രീ മഠത്തിന്‍റെ മതിൽ ചാടി പുറത്തുവന്ന രണ്ട് യുവാക്കളെ പൊലീസ് പട്രോളിംഗ് സംഘം പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരങ്ങള്‍ പുറത്തുവരുന്നത്. മഠത്തിൽ പഠിക്കുന്ന ഒരു പെണ്‍കുട്ടിയുടെ സുഹൃത്താണ് ആദ്യം ഇവിടെ വന്നിരുന്നത്. പിന്നാലെ ഇയാളുടെ സുഹൃത്തുക്കളായ മറ്റ് യുവാക്കള്‍ കൂടി മഠത്തിൽ വന്ന് പെണ്‍കുട്ടികളെ പീ‍ഡിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. സംഭവത്തില്‍ പോക്സോ പ്രകാരം കഠിനംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് കേസുകളാണ് കഠിനംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.സംഭവത്തില്‍ പോക്സോ പ്രകാരം കഠിനംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് കേസുകളാണ് കഠിനംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്തവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

gnn24x7