പതിമൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഹോളിവുഡ് താരം സാറ ഫിത്തിയനും ഭര്‍ത്താവിനും തടവ് ശിക്ഷ

0
76

ലോസ് ആഞ്ജലീസ്: പതിമൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഡോക്ടര്‍ സ്‌ട്രേഞ്ചിലൂടെ ശ്രദ്ധേയയായ ഹോളിവുഡ് താരം സാറ ഫിത്തിയനും ഭര്‍ത്താവ് വിക്ടര്‍ മാര്‍കിനും തടവ് ശിക്ഷ. സാാറയ്ക്ക് എട്ടും ഭര്‍ത്താവിന് 14 വര്‍ഷവുമാണ് തടവ് ശിക്ഷ.

2005 മുതല്‍ 2008 വരെയുള്ള കാലഘട്ടത്തിലാണ് പീഡനം നടന്നത്. വിക്ടറിന്റെ സ്വാധീനത്തില്‍ സാറ കുറ്റം ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു. ഇരുവര്‍ക്കുമെതിരേ
14 കേസുകളാണ് ചുമത്തിയിട്ടുള്ളത്.

നോട്ടിങ്ങ്ഹാം ഷെയറില്‍ ആയോധന പരിശീലകരായിരുന്നു ഇരുവരും. അവിടെ പരിശീലനത്തിന് എത്തിയതായിരുന്നു ഈ പെണ്‍കുട്ടി. വിവരം പുറത്ത് പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും മാനസിക പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here