gnn24x7

ഇന്ത്യൻ ദമ്പതികൾ ദുബായിൽ കൊല്ലപ്പെട്ടു

0
242
gnn24x7

ദുബായ്: ഇന്ത്യൻ ദമ്പതികൾ ദുബായിൽ കൊല്ലപ്പെട്ടു. ജൂൺ 18നാണ് ദുബായിൽ ഇന്ത്യൻ ദമ്പതികളെ പാക് സ്വദേശി കൊന്നത്. മോഷണത്തിനു വേണ്ടി ആയിരുന്നു കൊലപാതകമെന്നാണ് റിപ്പോർട്ടുകൾ.

ഹിരൻ ആദിത്യ, വിധി ആദിത്യ എന്നിവരാണ് കൊല്ലപ്പെട്ടത്. ദുബായിലെ അറേബ്യൻ പ്രദേശത്താണ് ഇവർ താമസിച്ചിരുന്നത്. ഷാർജയിൽ ബിസിനസ് ചെയ്ത് വരികയായിരുന്നു ഹിരൺ.

പ്രതിയെ പൊലീസ് പിടികൂടി. മോഷണം പോയ ആഭരണങ്ങൾ ഇയാളിൽ നിന്ന് കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിനെ അറിയിച്ചു.

ജൂൺ പത്തൊമ്പതിന് ഗുജറാത്ത് മാധ്യമത്തിലാണ് ഈ വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. രണ്ട് – മൂന്ന് വർഷം മുമ്പാണ് ദമ്പതികൾ ദുബായിലേക്ക് പോയത്. ഇരുവരുടെയും ബന്ധുക്കൾ ഇന്ത്യയിലുണ്ട്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here