വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

0
126

ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ സെസി കീഴടങ്ങണമെന്നും, ഇവരെ അറസ്റ്റു ചെയ്യുന്നതിനു തടസമില്ലെന്നും കോടതി വ്യക്തമാക്കി.

നിയമ ബിരുദമില്ലാതെ ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്തു എന്നാണ് സെസിക്കെതിരെയുള്ള കേസ്. കൂടാതെ ഇവർ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലോയേഴ്സ് കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചിട്ടുമുണ്ട്. അതേസമയം താൻ ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും ചുമത്തിയിട്ടുള്ള വഞ്ചനാക്കുറ്റം നിലനിൽക്കില്ല എന്നുമാണ് ഇവർ കോടതിയിൽ വാദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here