gnn24x7

അയര്‍ലണ്ടില്‍ വിദ്യാഭ്യാസം നേടാന്‍ അന്യരാജ്യക്കാര്‍ക്ക് പ്രത്യേകം സജ്ജീകരണങ്ങള്‍

0
692
gnn24x7

അയര്‍ലണ്ട്: വിദ്യാഭ്യാസത്തിന് ഏറെ പ്രശസ്തമായ അനേകം സ്ഥാപനങ്ങള്‍ ഉള്ള ഒരു രാജ്യമാണ് അയര്‍ലണ്ട്. ലോകം മുഴുക്കെയുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നതവിദ്യഭ്യാസത്തിലും മറ്റുമായി എത്തിച്ചേരുന്നത് അയര്‍ലണ്ടിലേക്കു തന്നെയാണ്. മികച്ച വിദ്യാഭ്യാസത്തിന് വേണ്ടി നമുക്ക് ഒരു മികച്ച കോര്‍ഡിനേറ്ററെ ആവശ്യമുണ്ട്. പ്രത്യേകിച്ച് അയര്‍ലണ്ട് പോലുള്ള ഒരു മികച്ച രാജ്യത്തുള്ള എല്ലാ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധമുള്ളവരും അതിനേക്കാള്‍ ഉപരി ഒരു പരിചയവുമില്ലാത്ത പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സഹോദരനെപ്പോലെ കൂടെ നിന്ന് എല്ലാം ചെയ്തുകൊടുക്കുന്ന ഒന്ന്. അതാണ് നിങ്ങള്‍ക്ക് വേണ്ടി Just Right ചെയ്തു കൊടുക്കുന്നത്. അതിനായി അവര്‍ക്ക് കേരളത്തില്‍ പ്രത്യേക ബ്രാഞ്ചും പ്രവര്‍ത്തിച്ചുവരുന്നു.

അയര്‍ലണ്ട് പോലുള്ള ഏറ്റവും സാങ്കേതിക പരിജ്ഞാനവും ഉയര്‍ന്ന വിദ്യാഭ്യാസ സൗകര്യമുള്ള രാജ്യത്തിലേക്ക് നിങ്ങള്‍ ഓരോരുത്തേരെയും ഏറ്റവും മികച്ച കോഴ്‌സുകള്‍ തിരഞ്ഞെടുക്കുവാനും സാമ്പത്തികമായി തങ്ങള്‍ക്ക് ഏറ്റവും നേട്ടമുള്ള കോഴ്‌സുകളെ തിരിച്ചറിയുന്നതിനും അതിന് വേണ്ടുന്നു എല്ലാ പേപ്പര്‍ വര്‍ക്കുകളും കൃത്യമായി ചെയ്തു തരികയെന്നതാണ് (JUST RIGHT Educational Consultancy) ഇപ്പോള്‍ ചെയ്യുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് ഘട്ടംഘട്ടമായുള്ള സപ്പോര്‍ട്ട് JUST RIGHT Educational Consultancy വാഗ്ദാനം നല്‍കുന്നുണ്ട്. അതില്‍ ആദ്യത്തേത് അഡ്മിഷന്‍ ഗൈഡന്‍സ്.

അഡ്മിഷന്‍ ഗൈഡന്‍സ്:

ഒരു വിദ്യാര്‍ത്ഥിക്ക് വേണ്ടുന്ന അയര്‍ലണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ ഉള്ള എല്ലാ വിധത്തിലുമുള്ള ഏറ്റവും പുതിയ വിദ്യാഭ്യാസ പ്രോഗ്രാമുകള്‍, വിദ്യാഭ്യാസ കോഴ്‌സുകള്‍ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഘട്ടം ഘട്ടമായി ചെയ്യേണ്ടുന്ന കാര്യങ്ങളും വ്യക്തമായി ചെയ്തു തരും.

ഇംഗ്ലീഷ് ഭാഷ ട്രെയിനിംഗ്:

അയര്‍ലണ്ടില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് IELTS/TOEFL/PTE/OET എന്നിവ നിര്‍ബന്ധമാണ്. അവയ്ക്ക് വേണ്ടുന്ന പരിശീലനവും നല്‍കുന്നു. ഇപ്പോള്‍ ഡ്യൂയോലിങ്കോ എന്ന ഇംഗ്ലീഷ് സ്പീക്കിംഗ് കോഴ്‌സ് ജനുവരിയില്‍ അഡ്മിഷന് തയ്യാറാവുന്ന കുട്ടികള്‍ക്ക് മതിയാവും. അതിനു വേണ്ടുന്ന സപ്പോര്‍്ട്ടും നല്‍കുന്നുണ്ട്.

ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ്:

പഠനാവശ്യത്തിനായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സാമ്പത്തിക ലോണുകള്‍ ആവശ്യമെങ്കില്‍ അതിനുള്ള സഹായം, ദേശീയ ബാങ്കുകളുമായി ചേര്‍ന്ന് ചെയ്യേണ്ടുന്ന പേപ്പര്‍ ജോലികള്‍ തുടങ്ങിയവയും ചെയ്തു നല്‍കുന്നു.

വിസ്‌ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍:

വിദ്യാഭ്യാസ വിസ എടുക്കുന്നതിനും അതിനുവേണ്ടുന്ന പേപ്പര്‍ വര്‍ക്കുകളും എല്ലാം കൃത്യമായി ചെയ്തു കൊടുക്കുന്നു. ഇവ കൂടാതെ പഠനത്തിന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അയര്‍ലണ്ടില്‍ വരുന്ന സന്ദര്‍ഭത്തില്‍ എയര്‍പോര്‍ട്ടുമുതല്‍ എല്ലാ കാര്യങ്ങള്‍ക്കുമുള്ള പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നു. ഇവ കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം കരിയര്‍ ഗൈഡന്‍സും പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് ട്രെയിനിംഗും നല്‍കും.

സതീഷ് ഐപ് മാനേജിങ് ഡയറക്ടറായ JUST RIGHT Educational Consultancy യുടെ ജിജോ.എം. ജോസഫ്, ജോണ്‍സണ്‍ എം. വര്‍ക്കി, ജെയിസണ്‍ ജോസഫ് എന്നിവരാണ് മറ്റു ഡയറക്ടര്‍മാര്‍. ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സഹകരണവും സപ്പോര്‍ട്ടും നിങ്ങള്‍ക്ക് സ്വന്തം നാട്ടിലെതെന്നപോലെ അയര്‍ലണ്ടിലും ഉന്നതവിദ്യാഭ്യാസം നേടാന്‍ അനായാസേന സാധ്യമാവുന്നു. JUST RIGHT EDUCATIONAL CONSULTANCY & ACADEMY, Shastri Road, Kottayam ത്താണ് ഇതിന്റെ കേരള ബ്രാഞ്ച് പ്രവര്‍ത്തിക്കുന്നത്. കൂടാതെ എറണാകുളത്തെ DD Mall, M.G.Road, Ernakulam -ത്തും പ്രവര്‍ത്തിക്കുന്നു.

ജനുവരിയിലും സപ്തംബറിലുമായി അയര്‍ലണ്ടിലെ പ്രധാന കോളജേുകളില്‍ അഡ്മിഷന്‍ ആരംഭിക്കുന്നുണ്ട്.നിങ്ങളുടെ എല്ലാ വിധ സംശയങ്ങള്‍ക്കും മറ്റു കാര്യങ്ങള്‍ക്കും എപ്പോഴും “Just Right നിങ്ങളോടൊപ്പം പ്രവര്‍ത്തന സജ്ജരായി ഉണ്ടാവും.

കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങള്‍ക്ക് +91 9207362888, +91 9061371888, +353871348726 എന്നീ നമ്പരുകളിലോ, contact@justrightconsultancy.com . www.justrightconsultancy.com എന്നിവയുമായോ ബന്ധപ്പെടാവുന്നതാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here