gnn24x7

പ്രതീക്ഷിച്ചതിലും നേരത്തെ കോ വാക്സിൻ വരുന്നു

0
235
gnn24x7

ന്യൂഡൽഹി: ഇന്ത്യയുടെ വാക്സിനേഷൻ ആയ കോവാക്സിൻ മുൻപ് പറഞ്ഞതിലും വേഗത്തിൽ ഇന്ത്യൻ ജനങ്ങൾക്കായി എത്തിച്ചേരും എന്ന് ശാസ്ത്രജ്ഞൻമാർ ഉറപ്പുനൽകി. കോ വാക്സിൻ പരീക്ഷണഘട്ടം ഏറ്റവും അവസാന ഘട്ടത്തിലേക്ക് നീങ്ങിയെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തി. ഇതുവരെ കഴിഞ്ഞ റിപ്പോർട്ടുകൾ പ്രകാരം കോവാക്സിൻ വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഇതുവരെ കഴിഞ്ഞ പരീക്ഷണങ്ങളുടെ റിസൾട്ട് പ്രകാരം വളരെയധികം സുരക്ഷിതവും ഫലപ്രദവുമാണ് എന്ന് ശാസ്ത്രജ്ഞന്മാർ വാർത്താ ഏജൻസികളോട് വെളിപ്പെടുത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് സ്വകാര്യ കമ്പനിയായ ഭാരത് ബയോടെക് ആണ് ഈ മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. ചിലപ്പോൾ അടുത്ത വർഷം ഫെബ്രുവരി തുടക്കത്തിൽ തന്നെ മരുന്ന് പൊതു ജനങ്ങളിലേക്ക് എത്തിക്കാൻ ആവുമെന്ന് കോവിട് ടാക്സ് ഫോഴ്സ് അംഗം രജനീകാന്ത് വെളിപ്പെടുത്തി.

വാക്സിനേഷൻ ഇപ്പോഴും മൂന്നാംഘട്ട പരീക്ഷണത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഒരു അവസരത്തിൽ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാകുന്നതിനു മുൻപ് തന്നെ വാക്സിനേഷൻ പൊതുജനങ്ങൾക്ക് എത്തിക്കാമോ എന്ന കാര്യത്തിൽ അത്യധികമായ തീരുമാനമെടുക്കേണ്ടത് സർക്കാറാണ് . എന്നാൽ മൂന്നാം ഘട്ടം തീരുന്നതിനുമുമ്പ് വാക്സിൻ കൊടുക്കുന്നതിൽ വലിയ റിസ്കുകൾ ഒന്നുമില്ല എന്നാണ് ശാസ്ത്രജ്ഞൻമാരുടെ കണ്ടെത്തൽ . ഇതേസമയം റഷ്യയുടെ സ്പുട്നിക് ഫൈവ് വലിയ ശുഭപ്രതീക്ഷ മറ്റൊരു ഭാഗത്ത് നൽകുന്നുമുണ്ട്. സ്പുട്നിക് ഫൈവ് അവസാനഘട്ട പരീക്ഷണത്തിൽ എല്ലാ പ്രായക്കാരിലും വലിയ രോഗപ്രതിരോധശക്തി ഉണ്ടാക്കുന്നു എന്നുള്ള ശുഭ വാർത്തയായി ലോകത്തിനു മുമ്പിൽ വെളിപ്പെടുത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here