gnn24x7

അന്ന ബെന്‍ – സണ്ണി വെയിൻ ചിത്രം സാറാസ്; അടുത്ത മാസം ആമസോൺ പ്രൈമിൽ

0
536
gnn24x7

കൊച്ചി: അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘സാറാസ്’ ജൂലൈ അഞ്ചിന് ആമസോൺ പ്രൈം വിഡിയോയിൽ റിലീസാവും. ചിത്രത്തിലെ നായകന്‍ സണ്ണിവെയ്ന്‍ ആണ്. അന്ന ബെന്നിനൊപ്പം ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ സണ്ണി വെയ്ൻ തന്നെയാണ് ഇക്കാര്യം വിവരം പങ്കുവച്ചത്. വിനീത് ശ്രീനിവാസന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അക്ഷയ് ഹരീഷ്, നിമിഷ് രവി ക്യാമറ, ഷാൻ റഹ്മാനാണ് സംഗീതം. ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്. മോഹന്‍ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യര്‍.

gnn24x7