gnn24x7

രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ശുപാര്‍ശ

0
128
gnn24x7

ദല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ശുപാര്‍ശ. അണ്‍ലോക്ക് നാലില്‍ സിനിമ ഹാളുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഉന്നതാധികാര സമിതിയാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

സിനിമാ ഹാളുകളില്‍ സാമൂഹിക അകലം പാലിച്ച്, കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ജനങ്ങള്‍ക്ക് വരാന്‍ അവസരം നല്‍കണമെന്നാണ് ശുപാര്‍ശ. നാലാം ഘട്ടം ആരംഭിക്കുന്ന സെപ്തംബര്‍ ഒന്ന് മുതല്‍ സിനിമാഹാളുകള്‍ തുറക്കുക എന്ന നിര്‍ദേശമാണ് ഉന്നതാധികാര സമിതിയുടെ ഭാഗത്തുനിന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

സെക്രട്ടറിമാരുടെ സമിതിയാണ് ഈ ശുപാര്‍ശ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. തിയേറ്ററുകള്‍ മാത്രമുള്ള സമുച്ചയങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ അനുവാദം കിട്ടിയേക്കുമെന്നാണ് സൂചന.

മാളുകളിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ക്ക് ഈ ഘട്ടത്തില്‍ അനുമതി ലഭിച്ചേക്കില്ല. രണ്ടു ബുക്കിംഗുകള്‍ക്കിടയില്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിടണമെന്നാണ് നിലവിലെ ശുപാര്‍ശ. ഒരു കുടുംബത്തിലെ ആളുകള്‍ക്ക് തിയേറ്ററിനുള്ളില്‍ അടുത്തടുത്തിരിക്കാമെന്ന വ്യവസ്ഥയും ശുപാര്‍ശയിലുണ്ട്.

ജൂണ്‍ ഒന്ന് മുതലാണ് അണ്‍ലോക്ക് പ്രക്രിയ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയത്. ജൂലൈ ഒന്നിന് അണ്‍ലോക്കിന്റെ രണ്ടാം ഘട്ടവും തുടങ്ങി. അണ്‍ലോക്കിന്റെ മൂന്നാം ഘട്ടമാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here