ധ്യാൻ ശ്രീനിവാസൻ – ജോണി ആൻ്റണി ചിത്രം “സത്യം മാത്രമേ ബോധിപ്പിക്കൂ”

0
62


ധ്യാൻ ശ്രീനിവാസൻ ആദ്യമായി പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലെത്തുന്ന ആദ്യ ചിത്രമാണ്
‘സത്യം മാത്രമേ ബോധിപ്പിക്കൂ”. സ്മൃതി ഫിലിംസിൻ്റെ ബാനറിൽ സാഗർ ഹരി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. കുമ്പാരീസ് എന്ന ചിത്രത്തിനു ശേഷം സാഗർ ഹരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ ധ്യാൻ ഇതുവരെ കൈകാര്യം ചെയ്തു പോന്ന കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ദക്ഷിണേന്ത്യയിലെ മുൻനിര നായികയായിരുന്ന അംബിക ഈ ചിത്രത്തിൽ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോ.റോണി, സുധീഷ്, ജോണി ആൻ്റണി, ശീജിത്ത് രവി, ശ്രീവിദ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. സംഗീതം – ദീപക് അലക്സാണ്ടർ, ധനേഷ് രവീന്ദ്രനാഥ് ചായാഗ്രഹണവും അജിഷ്, അനന് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ലൈൻ പൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ. മാജിക്ക് ഫ്രെയം റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here