gnn24x7

”ഹെർ” ചിത്രീകരണം ആരംഭിച്ചു

0
500
gnn24x7

അഞ്ചു സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ‘ഹെർ ‘ എന്ന ചിത്രത്തിന് മെയ് ആറ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് കോട്ടൺഹിൽ കാർമ്മൽ ആശ്രമ ദേവാലയത്തിൽ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു. പ്രദർശനത്തിനെത്തിയ ഫ്രൈഡേ, ലോ പോയിൻ്റ് എന്നീ ചിത്രങ്ങൾക്കു ശേഷം ചേര എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിക്കൊണ്ടാണ് ലിജിൻ ജോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഏ.റ്റി.സ്റ്റുഡിയോസിൻ്റെ ബാനറിൽ അനീഷ്.എം.തോമസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നീ കോ ഞാ ച്ചാ, തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ?.. എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളികൂടിയാണ് അനീഷ്.എം.തോമസ്.

ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ
നടന്ന ചടങ്ങിൽ നിർമ്മാതാവ് അനീഷിൻ്റെ മാതാപിതാക്കളായ എ.തോമസ്കുട്ടി, മോളി തോമസ് എന്നിവർ ആദ്യ തിരി തെളിയിച്ചാണ് തുടക്കമിട്ടത്.

തുടർന്ന് ഐ.ബി.സതീഷ് എം.എൽ.എ സ്വിച്ചോൺ കർമ്മം നടത്തി.പ്രശസ്ത നിർമ്മാതാവ് ജി.സുരേഷ് കുമാർ ഫസ്റ്റ് ക്ലാപ്പും നൽകി.

ശ്യാമപ്രസാദ്, ജി.എസ്.വിജയൻ, ദീപു കരുണാകരൻ, കല്ലിയൂർ ശശി., ശ്രീമതി മേനകാ സുരേഷ് കുമാർ, പാർവ്വതി തെരുവോത്ത്, നിർമ്മാക്കളായ രാജസേനൻ, സന്ധീപ് സേനൻ, സംവിധായകൻ സുരേഷ് കൃഷ്ണൻ, ബിനീഷ് കൊടിയേരി. സജീവ് പാഴൂർ-മാലാ പാർവ്വതി തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തവരിൽ പ്രമുഖരാണ്.

വ്യത്യസ്ഥമായ സാഹചര്യങ്ങളിൽ ജീവിക്കുന്ന അഞ്ചു സ്ത്രീ കഥാപാത്രങ്ങൾ.സമൂഹത്തിലെ വിവിധ തലങ്ങളിൽ അവർ തൊഴിൽ ചെയ്യുന്നു. ഐ.ടി.പ്രൊഫഷണലും, വീട്ടമ്മയും, സിനിമാ നിർമ്മാതാവുമൊക്കെ അവർക്കിടയിലുണ്ട്.

ഇവർ അഞ്ചു പേരും ഒരേ പോയിൻ്റിൽ എത്തുന്നതും അതിലൂടെ അവരുടെ ജീവിതത്തിലുള്ള വാക്കുന്ന മാറ്റങ്ങളുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഈ സമൂഹത്തിൻ്റെ പല നേർക്കാഴ്ച്ചയിലേക്കും ഈ ചിത്രം വിരൽ ചൂണ്ടുന്നുണ്ട്.

ഉർവശി, പാർവ്വതി തെരുവോത്ത്, ഐശ്യര്യാ രാജേഷ്, രമ്യാ നമ്പീശൻ, ലിജാമോൾ ജോസ്, പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ, ശ്രീകാന്ത് മുരളി മാലാ പാർവ്വതി എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നതും ഒരു സ്ത്രീയാണ്, ആർച്ചനാ വാസുദേവ്. തിരൂർ സ്വദേശിനിയായ അർച്ചന ബാംഗ്ജരിൽ ഇപ്പോൾ ജോലി ചെയ്യുന്നു. ഷോർട്ട് ഫിലിമുകൾക്കു വേണ്ടി തിരക്കഥ രചിച്ചു കൊണ്ടാണ് ഈ രംഗത്തു തുടക്കം കുറിക്കുന്നത്. ലിജിൻ ജോസുമായി ഒരു ഷോർട്ട് ഫിലിമിൽ ഒന്നിച്ചു പ്രവർത്തിച്ചു.ലിജിനാണ് ഒരു സിനിമക്കു തിരക്കഥ രചിക്കുവാൻ പ്രേരിപ്പിക്കുന്നത്. അത് ഇവിടം വരെയെത്തി.

ലിജിൻ തന്നെ ആദ്യ ചിത്രത്തിൻ്റെ സംവിധായകനുമായി മാറി. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ. ചന്ദ്രു സെൽവ രാജാണ് ഛായാഗ്രാഹകൻ.

എഡിറ്റിംഗ് – കിരൺ ദാസ്.
കലാസംവിധാനം -എം.എം.ഹംസ.
കോസ്റ്റ്യും – ഡിസൈൻ – സ മീരാസനീഷ്. മേക്കപ്പ് – റോണക്സ് സേവ്യർ –
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുനിൽ കാര്യാട്ടുകര
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- അനിൽ കല്ലാർ .
സൗണ്ട് മിക്സിങ്ങ് – രാജാ കൃഷ്ണൻ.
പൊഡക്ഷൻ കൺട്രോളർ- ഷിബു: ജി.സുശീലൻ –

തിരുവനന്തപുരത്ത് ഈ ചിത്രീകരണം ആരംഭിച്ചു.

വാഴൂർ ജോസ്.
ഫോട്ടോ -ബിജിത്ത് ധർമ്മടം

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here