gnn24x7

“ഹിഗ്വിറ്റ” മികച്ച പതികരണവമായി മുന്നേറുന്നു

0
265
gnn24x7

കണ്ണൂർ രാഷ്ട്രീയത്തിന്റെ നേർരേഖയെന്നു വിശേഷിപ്പിക്കാവുന്ന ഹിഗ്വിറ്റ എന്ന ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു..
സോഷ്യലിസവും, സമത്വവും നാട്ടിൽ നടപ്പാക്കാൻ ഇറങ്ങിത്തിരിച്ച വർഗ സമരത്തിന്റെ പാർട്ടിയുടെ അകത്തളങ്ങളിലേക്കാണ് ഈ ചിത്രം തുളച്ചുകയറു ന്നത്.
ആശയങ്ങൾ എത്ര വലുതായാലും, അതിൽ മുറുകിപ്പിടിച്ചാലും മനുഷ്യന്റെ സ്ഥായിയായ ചില സ്വഭാവങ്ങളിൽ ഒരു മാറ്റവും ഇല്ലായെന്ന് ഈ ചിത്രം ചൂണ്ടിക്കാട്ടുന്നു.
അധികാരവും, അസൂയയും, കുടിപ്പകയും, പ്രതികാരവുമൊക്കെ ഏതു പുരോഗമനക്കാരന്റെ മനസ്സിലും ഉണ്ട് എന്നും ഈ ചിത്രം പറഞ്ഞു വക്കുന്നു.
സഖാവ് പന്ന്യന്നൂർ മുകുന്ദൻ എന്ന റാഷ്ട്രീയ നേതാവിനേയും, അയാളുടെ ഗൺമാനാകുന്ന അയ്യപ്പദാസ് എന്ന യുവാവിനേയും കേന്ദീകരിച്ചാണ് കഥാ വികസനം.
പന്ന്യന്നൂർ മുകുന്ദനെ സാറാജ് വെഞ്ഞാറമൂട് ഏറെ ദദ്രമാക്കിയാരിക്കുന്നു..


ധ്യാൻ ശ്രീനിവാസന്റെ സമീപകാലത്തെ ഏറ്റം മികച്ച 1കഥാപാത്രമായിരിക്കും ഇതിലെ ഗൺമാൻ അയ്യപ്പദാസ്.
ഒരു ഗൺമാൻ അനുഭവിക്കുന്ന സംഘർഷങ്ങൾ ധ്യാൻ ഗംഭീരമാക്കിയിരിക്കുന്നു.
: കണ്ണൂർ ജീവിക്കാൻ ഏറ്റവും നല്ല സ്ഥലമാ… ഇടക്കൊക്കെ ഒന്നുരണ്ടുപേരെ കൊല്ലും. അത്ര തന്നെ.
‘ ഇതാ ഇതിവിടെ ഇരിക്കട്ടെ. അഞ്ചാറു നാടൻ ബോംബാണ്. എന്ന് വളരെ ലാഘവത്തോടെ പറയുമ്പോൾ അത് ആരെയും ഒന്നു ചിരിപിക്കുന്നതിനോടൊപ്പം ഒരു നാടിന്റെ പൊതുസ്വഭാവം തന്നെ വ്യക്തമാകും.
ഭയം എന്നയാളെക്കൂടി കൂട്ടിയാണിവിടെ എത്തിയിരിക്കുന്നതല്ലേ യെന്നു ചോദിക്കുമ്പോൾ അത് ഓരോ പുരുഷന്റേയും നേരെയുള ഒരു ചോദ്യമായി മാറുന്നു
നവാഗതനായ ഹേമന്ത് .ജി.നായരുടെ മികച്ച തിരക്കഥയും, സംഭാഷണങ്ങളും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെയാണ്.
ഇന്ദ്രൻസും , മനോജ്.കെ.ജയനുമൊക്കെ തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയപ്പോൾ ശിവദാസ് മട്ടന്നൂർ അവതരിപ്പിച്ച സഖാവ് പാനൂർ സിനീഷ്
എന്ന കഥാപാത്രം പ്രേഷകരുടെ മനം കവർന്നു എന്നു നിസ്സംശയം പറയാം.
ബോബി തര്യനും സജിത് അമ്മയുമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here