gnn24x7

“ജാനകി ജാനേ”യുടെ രണ്ടാം ടീസർ പുറത്ത്

0
402
gnn24x7

അയാളുടെ കണ്ണിത്തിരി വലുതല്ലേ?ഒരു പെണ്ണിന്റെ നാവിൽ നിന്നും ഇങ്ങനെയൊരു വാക്കു വീഴുമ്പോൾ സ്വഭാവികമായും നമുക്കു മനസ്സിലാക്കാം ഇതൊരു വിവാഹത്തിന്റെ ആലോചനയാണന്ന്.അതീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ.. എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറിലേതാണ് ഈ വാചകം.. നവ്യാനായരുടേതാണ് ഈ വാക്കുകൾ.ഈ ചിത്രത്തിലെ ജാനകിയെ നവ്യാ നായരാണ് അവതരിപ്പിക്കുന്നത്.

ഒരു പ്രസ് ജീവനക്കാരിയായ ജാനകിക്ക് ഗവ. സബ് കോൺട്രാക്ടറായ ഉണ്ണിയെ വിവാഹമാലോചിക്കുകയാണ്. അപ്പോഴാണ് ജാനകി ഉണ്ണിയിൽ ഇങ്ങനെയൊരു കുറ്റം കണ്ടുപിടിക്കുന്നത്. അവൾ ഈ കുറ്റം കണ്ടു പിടിക്കുന്നതിന്റെ പിന്നിൽ എന്തെങ്കിലും ലഷ്യമുണ്ടോ?അതും ഈചിത്രത്തിലെ പ്രധാന ചോദ്യമാണ്: ഉണ്ണി മുകുന്ദൻ എന്ന മുഴുവൻ പേരുള്ള , അതും നാട്ടിൽ ക്ലീൻ ഇമേജുളള ഉണ്ണിയിൽ കണ്ടെത്തിയ കുറവ് പലർക്കും വിശ്വസിക്കാനായില്ല.ഒടുവിൽ ജാനകി പറയുന്നുണ്ട് – എന്റെ ജീവിതത്തിൽ നിഴലു പോലെ പേടി – കൂടെയുണ്ട്.ഭയം – എന്ന അവളുടെ ഈ ബലഹീനത.? യിലൂടെയാണ് ഈ ചിത്രത്തിന്റെ വികാസം.

ഉണ്ണിയെത്തന്നെ വിവാഹം കഴിച്ച ജാനകിയുടെ പിന്നീടുള്ള ജീവിതം അത്യന്തം രസാകരമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെസൈജു ക്കുറുപ്പാണ് ഉണ്ണിയെ അവതരിപ്പിക്കുന്നത്.ഇതിനിടയിൽ ജാനകിയെ വിവാഹം കഴിക്കാൻമറ്റൊരു യുവാവും എത്തുമ്പോൾ ചിത്രം അൽപ്പം ഉദ്യേഗത്തിലുമെത്തുന്നുഷറഫുദ്ദീൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ജോണി ആന്റെണി, കോട്ടയം നസീർ നന്ദു, പ്രമോദ് വെളിയനാട്, ജോർജ് കോരാ, ജോർഡി. പൂഞ്ഞാർ, സ്മിനു സിജോ, ഷൈലജ, അഞ്ജലി, എന്നിവരും പ്രധാന താരങ്ങളാണ്.എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നു.ശ്യാം പ്രകാശ് ഛായാഗ്രഹണവും , നനഫൽ അബ്ദുള്ള എഡി റ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം – ജ്യോതിഷ് മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂർ,കോൺസ്റ്റു ഡിസൈൻ – സമീരാ സനീഷ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രഘുരാമ വർമ്മ . അസ്സോസ്സിയേറ്റ് ഡയറക്ടർ – റെമീസ് ബഷീർപ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – അനീഷ് നന്ദിപുരം,ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം.എക്സിക്കാട്ടി പ്രൊഡ്യൂസർ – രത്തിനാഎസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ .ഷെഗ്നാ . ഷെർഗ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.കൽപ്പകാ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here