gnn24x7

ജീത്തു ജോസഫിൻ്റെ “കൂമൻ” തയ്യാറാകുന്നു

0
188
gnn24x7

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമൻ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
അനന്യാ ഫിലിംസ് ആൻ്റ് മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മനു പത്മനാഭൻ, ജയചന്ദ്രൻ കല്ലടുത്ത്, എയ്ഞ്ചലീനാ ആൻ്റണി എന്നിവരാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ്.
യുവനിരയിലെ ശ്രദ്ധേയനായ നടൻ ആസിഫ് അലിയാണ് നായകൻ.


വിശാലമായ ക്യാൻവാസിൽ വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തിയും വലിയ മുതൽ മുടക്കോടെയുമാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ജിത്തുവിൻ്റെ കഴിഞ്ഞ മൂന്നു ചിത്രങ്ങളിലേയും നായകൻ മോഹൻലാൽ ആയിരുന്നു. ദൃശ്യം – 2, ട്വൽത്ത്മാൻ എന്നിവയും കോവിഡ് പ്രതിസന്ധി മൂലം ഇടക്കു നിർത്തി വക്കേണ്ടി വന്ന റാം എന്ന ചിത്രത്തിലും മോഹൻലാലാണ് നായകൻ.
റാമിൻ്റെ ചിത്രീകരണം ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ്.


പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്.
കൂമൻ എന്ന ടൈറ്റിൽ പോലും ചില ദുരൂഹതകൾ ഒളിപ്പിച്ചതാണ്. ആ ടൈറ്റിലോടെ വരുന്ന ഈ ചിത്രത്തിൽ ധാരാളം സസ്പെൻസും നാടകീയ മുഹൂർത്തങ്ങളുമെല്ലാം ജീത്തു ജോസഫ് ഒരുക്കിയിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

കേരള-തമിഴ്‌നാട് അതിർത്തി മേഖലയായ
ഒരു മലയോര ഗ്രാമത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്.
ഇവിടുത്തെ പൊലീസ് സ്റ്റേഷനിലേക്ക്
കർക്കശ്ശക്കാരനായ ഒരു പൊലീസ് ഉദ്യോഗസ് സ്ഥൻ ഇവിടേക്ക് സ്ഥലം മാറി എത്തുന്നതോടെ ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നപലരുടേയും ജീവിതത്തെ കീഴ്മേൽ മറിക്കുന്നതായി ഇദ്ദേഹത്തിന്റെ വരവ്. സാധാരണമെന്നു വിധിയെഴുതിയ പലതും അത്ര സാധാരണയായിരുന്നില്ല എന്ന തിരിച്ചറിവ് ചിത്രത്തെ ഉദ്വേഗമാക്കുന്നു.
പൊലീസ് കോൺസ്റ്റബിൾ ഗിരിശങ്കർ എന്ന കഥാപാത്രത്തെയാണ് ഇവിടെ ആസിഫ് അലി അവതരിപ്പിക്കുന്നത്.


അനൂപ് മേനോൻ, ബാബുരാജ്, രൺജി പണിക്കർ ,മേഘനാഥൻ, ഹന്ന റെജി കോശി, ബൈജു സന്തോഷ്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, പ്രദീപ് പരസ്പരം നന്ദു ലാൽ, പൗളി വത്സൻ, കരാട്ടെ കാർത്തിക്ക്, ജോർജ് മാര്യൻ, രമേഷ് തിലക്, ജയൻ ചേർത്തല, ദീപക് പറമ്പോൾ, റിയാസ് നർമ്മ കലാ ജയിംസ് ഏല്യ, വിനോദ് ബോസ്, ഉണ്ണി ചിറ്റൂർ, സുന്ദർ, ഫെമിനാ മേരി, കുര്യാക്കോസ്, മീനാക്ഷി മഹേഷ് എന്നിവരും പ്രധാന താരങ്ങളാണ്.


രചന – കെ.ആർ.കൃഷ്ണകുമാർ.
സംഗീതം -വിഷ്ണു ശ്യാം.
ഗാനങ്ങൾ – വിനായക് ശശികുമാർ.
ഛായാഗ്രഹണം- സതീഷ് ക്കുറുപ്പ്.
എഡിറ്റിംഗ്- വി.എസ്.വിനായക് .
കലാസംവിധാനം -രാജീവ് കോവിലകം.
കോസ്റ്റ്യും – ഡിസൈൻ -ലിൻഡ ജിത്തു, മേക്കപ്പ് – രതീഷ് വിജയൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അർഫാസ് അയൂബ്.
അസ്സോസ്സിയേറ്റ് ഡയറക്‌ടേർസ് – സോണി.ജി.സോളമൻ, എസ്.എ.ഭാസ്ക്കരൻ
പ്രൊജക്ട് -ഡിസൈനർ ഡിക്സൻ പൊടുത്താസ്.
പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ.
കൊല്ലങ്കോട്, ചിറ്റൂർ, പൊള്ളാച്ചി, മറയൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിതം മാജിക് ഫ്രെയിം റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ: ബന്നറ്റ്.എം.വർഗീസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here