ജിസ്ജോയ് ചിത്രം ആരംഭിച്ചു

0
53

നിരവധി മികച്ച വിജയചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ജിസ് ജോയ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ പത്തൊമ്പതു തിങ്കളാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. സെൻട്രൽ അസ്വർട്ടൈസിംഗ് ഏജൻസിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തൃക്കാക്കരയിലെ ഒരു ഫ്ളാറ്റിൽ നടന്ന ലളിതമായ ചടങ്ങിൽ ജിസ് ജോയ് യുടെ പിതാവ് തോമസ് ജോയ്- സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് തുടക്കമിട്ടത്. നിമിഷാസജയൻ ഫസ്റ്റ് ക്ലാപ്പും നൽകി.

ജിസ് ജോയ് ഇതുവരെ ചെയ്തു പോന്ന ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ പാറ്റേണിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണംബോബി – സഞ്ജയ് യുടേതാണ് ഈ ചിത്രത്തിൻ്റെ കഥ. ആസിഫ് അലി, ആൻ്റണി വർഗീസ്, നിമിഷാസ ജയൻ, എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, അതുല്യ, റെബേക്കാമോത്തിക്കാ ജയൻ, ഡോ.റോണി ഡേവിഡ്, ശീലഷ്മി, ശ്രീഹരി എന്നിവരും പ്രധാന താരങ്ങളാണ്. ബാഹുൽ രമേഷാണ് ഛായാഗ്രാഹകൻ, എഡിറ്റിംഗ്- രതീഷ് രാജ്കലാസംവിധാനം -> എം.ബാവചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ .രതീഷ് മൈക്കിൾ, അസ്സോസ്സിയേറ്റ് ഡയറക്ടർ -ഫർഹാൻ പി. ഫൈസൽ, പ്രൊഡക്ഷൻ എക്സിക്കുട്ടിവ്- ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം സെൻട്രൽപിക്ച്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. ഫോട്ടോ .രാജേഷ് നടരാജൻ.

വാഴൂർ ജോസ്

LEAVE A REPLY

Please enter your comment!
Please enter your name here