gnn24x7

കണ്ടാൽ അവനൊരഡാറ്… ദുൽഖർ സൽമാൻ ആരാധകരുടെ ഗാനവുമായി ഗ്യാംങ്സ് ഓഫ് സുകുമാരക്കുറുപ്പ്

0
111
gnn24x7

കണ്ടാൽ അവനൊരഡാറ്

ഗ്ലാമർ അതിലുമുഷാറ്…

ദുൽഖർ സൽമാനെ വർണ്ണിച്ചു കൊണ്ട് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാംങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുന്നു.

സെപ്റ്റംബർ ഏഴിന് മമ്മൂട്ടിയുടെ ജന്മദിനത്തിന് മുന്നോടിയായി സെപ്റ്റംബർ ആറാം തീയതിയാണ് ഈഗാനം പുറത്തുവിട്ടിരിക്കുന്നത്. ഹരിനാരായണൻ രചിച്ച് മെജോ ജോസഫ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് മുരളികൃഷ്ണയാണ്. ഈ ചിത്രത്തെ സംബന്ധിച്ചടത്തോളം ദുൽഖർ സൽമാനോട് ഏറെ കടപ്പാട്ടുണ്ട്.

ദുൽഖർ അവതരിപ്പിച്ച സുകുമാരകുറുപ്പ് എന്ന കഥാപാത്രത്തിൻ്റെ പേരാണ് ഈ ചിത്രത്തിനുമപയോഗിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ ആരാധകരായ ഒരു സംഘം ചെറുപ്പക്കാരാണ് ഈ ചിത്രത്തിൻ്റെ ലീഡ് റോളിൽ എത്തുന്നത്.

അവരുടെ ആരാധന കൂടിയാണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്.

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് ഓണച്ചിത്രമായി സെപ്റ്റംബർ 13നാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഷാജി കൈലാസ് -ആനി ദമ്പതികളുടെ ഇളയ പുത്രൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ഈ സിനിമയിൽ അബുസലീം, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സൂര്യ ക്രിഷ്, സുജിത് ശങ്കർ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, എബിൻ ബിനോ, അജയ് നടരാജ്, ഇനിയ, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി, കൃഷ്ണ സ്വരൂപ് വിനു തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നു.

 ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥ സംഭാഷണം എഴുതിയിരിക്കുന്നു. 

ക്യാമറ: രജീഷ് രാമൻ

എഡിറ്റിംഗ്: സുജിത്ത് സഹദേവ്

പ്രോജക്ട് ഡിസൈനർ: എസ് മുരുകൻ.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7