“കുറുക്കൻ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

0
38
adpost

മുഴുനീള ഫൺ ഇൻവസ്റ്റിഗേഷൻ ജോണറിൽ അവതരിപ്പിക്കുന്ന  ചിത്രമാണ് കുറുക്കൻ. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ആദ്യ പോസ്റ്റർ തന്നെ ഏറെ കൗതുകം ജനിപിക്കും വിധത്തിലാണ് എത്തിയിരിക്കുന്നത്.
വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയലാൽ ദിവാകരനാണ് സംവിധാനം ചെയ്യുന്നത്.
ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഏറെ കൗതുകകരമായ കഥാപാതങ്ങളെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ.
പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനമുള്ള ഈ അഭിനേതാക്കൾ ഈ ചിത്രത്തിലും പ്രേക്ഷകരെ ഏറെ രസിപ്പിക്കാൻ പോരും വിധത്തിലുള്ള കഥാപാത്രത്തെയാണവ തരിപ്പിക്കുന്നത്.
ഷൈൻ ടോം ചാക്കോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്, അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന താരങ്ങളാണ്.
മനോജ് റാം സിങ്ങിന്റേതാണ് തിരക്കഥ .
മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു.
ജിബു ജേക്കബ്ബാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം – ജോസഫ് നെല്ലിക്കൽ.
മേക്കപ്പ് – ഷാജി പുൽപ്പള്ളി.
കോസ്റ്റ്യൂം ഡിസൈൻ. — സുജിത് മട്ടന്നൂർ.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അബിൻ എടവനക്കാട്.
പ്രൊഡക്ഷൻ കൺട്രോളർ – ഷെമീജ് കൊയിലാണ്ടി.
വാഴൂർ ജോസ്.
ഫോട്ടോ – പ്രേംലാൽ പട്ടാഴി.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

adpost

LEAVE A REPLY

Please enter your comment!
Please enter your name here