റിയാലിറ്റി ഷോകളുടെ ‘എലിമിനേഷന്‍ റൗണ്ടി’ല്‍ കരയുന്ന യുവമുഖങ്ങള്‍ കുടുംബങ്ങള്‍ക്കിപ്പോള്‍ പരിചിതമാണ്. ചെറിയൊരു വിമര്‍ശനം പോലും കൗമാരപ്രായക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല. വൈകാരിക ആരോഗ്യം മുമ്പത്തേക്കാളും ഇപ്പോഴത്തെ തലമുറയില്‍ ഏറെ കുറഞ്ഞിരിക്കുന്നുവെന്ന
താണ് പുതിയ കണ്ടെത്തലുകള്‍.
ചെറിയൊരു പ്രശ്‌നമുണ്ടാകുമ്പോള്‍പോലും തളരുകയോ അമിതമായി പ്രതികരിക്കുകയോ ചെയ്യുന്നത് വൈകാരിക ആരോഗ്യം ഇല്ലാത്തതുകൊണ്ടാണ്.
വൈകാരിക ആരോഗ്യം മെച്ചെപ്പടുത്താനുള്ള ചില വഴികള്‍ ഇതാ.വികാരങ്ങള്‍ ശരിയായ രീതിയില്‍ പ്രകടിപ്പിക്കുക:
നിങ്ങളുടെ മനസിനെ ബാധിക്കുന്ന കാര്യങ്ങള്‍ അടുപ്പമുള്ളവരോട് പറയാം. വികാരങ്ങള്‍ ഉള്ളില്‍ത്തന്നെ അടിച്ചമര്‍ത്താന്‍ ഏറെ ഊര്‍ജം വേണ്ടിവരും. മാത്രമല്ല അടിച്ചമര്‍ത്തുന്ന വികാരങ്ങള്‍ മറ്റുള്ളവരോടുള്ള ദേഷ്യം തുടങ്ങിയ പല വഴികളിലാകാം പുറത്തുവരുന്നത്. ഇത് ബന്ധങ്ങളെ പോലും ബാധിക്കും.
ചിന്ത ആദ്യം, പിന്നീട് പ്രവൃത്തി: വികാരങ്ങള്‍ക്ക് വളരെയധികം ശക്തിയുണ്ട്. അവ നമ്മെ ഭരിക്കാനനുവദിച്ചാല്‍ ജീവിതത്തില്‍ വലിയ തിരിച്ചടികള്‍ ഉണ്ടാ
കാം. അതിനാല്‍ ചിന്തിച്ചുവേണം ഏത് പ്രവൃത്തിയും ചെയ്യാന്‍. അല്ലാതെ വികാരങ്ങള്‍ക്ക് അടിമെപ്പട്ടല്ല.
സുഹൃത്തുക്കളെ തേടുക: അനേകം സുഹൃത്തുക്കളുള്ളവര്‍ ജീവിതത്തില്‍ ഏറെ സന്തോഷിക്കുന്നവരാണത്രെ. നമ്മുടെ ചിന്തകളും വികാരങ്ങളുമൊക്കെ പങ്കുവെക്കാനും സന്തോഷിക്കാനുമൊക്കെ നമ്മെ ശരിയായി മനസിലാക്കുന്ന സുഹൃത്തുക്കളെ കണ്ടെത്തുക. ഇടയ്ക്ക് അവരോടൊത്ത് ചേര്‍ന്ന് സൗഹൃദം ആഘോഷിക്കുക.
ഏകാന്തത ആസ്വദിക്കുക: കുറച്ചുനേരം ഒറ്റക്കിരിക്കുക. നിങ്ങളുടെ ചിന്തകള്‍ സ്വയം കേള്‍ക്കാനുള്ള സമയം കൂടിയാണിത്. ഇതിനെ ധ്യാനമായും കണക്കാക്കാം. ദിവസവും 15 മിനിറ്റെങ്കിലും ഒറ്റക്കിരിക്കാന്‍ മാറ്റിവെക്കുക.
ശരീരം ഫിറ്റാക്കുക: ദിവസവും ശാരീരിക വ്യായാമങ്ങള്‍ ചെയ്യാന്‍ മറക്കാതിരിക്കുക. ഓര്‍ക്കുക, ശരീരവും വികാരങ്ങളും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
സന്തോഷിക്കാന്‍ മറക്കാതിരിക്കുക: ജീവിതത്തില്‍ ഉത്തരവാദിത്തങ്ങളും ജോലിയും മാത്രമായാല്‍ അത് നിങ്ങളുടെ വൈകാരിക ആരോഗ്യത്തെ നശിപ്പിക്കും.
ശരിയായ വിമര്‍ശനത്തിന് കാതോര്‍ക്കുക: വിമര്‍ശനങ്ങളെ തുറന്ന മനസോടെ കേള്‍ക്കുക. ഒപ്പം നിങ്ങള്‍ ചെയ്ത ജോലി എങ്ങനെയുണ്ടെന്നും മറ്റുള്ളവരോട് ചോദിക്കാം. ശരിയെന്ന് തോന്നുന്നവയെ സ്വീകരിച്ച് ആവശ്യമായ മാറ്റം വരുത്താന്‍
മറക്കരുത്.
നെഗറ്റീവ് ചിന്തകള്‍: നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കുക. നെഗറ്റീവ് മനോഭാവം പുലര്‍ത്തുന്നവരില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക.
വെല്ലുവിളികള്‍ ഏറ്റെടുക്കുക: കംഫര്‍ട്ട് സോണി’ല്‍
നിന്ന് പുറത്തിറങ്ങി പുതിയ വെല്ലുവിളികള്‍ ഏറ്റെടുത്തില്ലെങ്കില്‍ ജീവിതം ഒരിക്കലും പുരോഗമിക്കില്ല.