gnn24x7

അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത്.

0
270
gnn24x7

കൊച്ചി: അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത്. ‘നീ വാ എന്‍ ആറുമുഖാ’ എന്ന് തുടങ്ങുന്ന ഗാനം ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്.

കെ.എസ് ചിത്രയും കാര്‍ത്തിക്കുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയും ഡോ.കൃതയയുമാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അല്‍ഫോണ്‍സ് ജോസഫ് ആണ്.

ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ശോഭനയും സുരേഷ് ഗോപിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടെ കല്ല്യാണി പ്രിയദര്‍ശനുമുണ്ട്. ശോഭനയും സുരേഷ് ഗോപിയും 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഉര്‍വശി, മേജര്‍ രവി, ലാലു അലക്സ്, ജോണി ആന്റണി വാഫാ ഖദീജ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 2013ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് ശോഭന അവസാനമായി വേഷമിട്ടത്.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്നര്‍ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here