gnn24x7

മണിയൻപിള്ള രാജുവിൻറെ വീട്ടിൽ മന്ത്രി നേരിട്ടെത്തി ഓണക്കിറ്റ് നൽകിയത് വിവാദത്തിൽ

0
490
gnn24x7

തിരുവനന്തപുരം: റേഷൻ കട വഴി സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് മന്ത്രി ജി.ആർ.അനിൽ നടനും സംവിധായകനും നിർമാതാവുമായ മണിയൻപിള്ള രാജുവിന്റെ വീട്ടിൽ നേരിട്ട് എത്തിച്ചു നൽകിയതു സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി. മണിയൻപിള്ള രാജുവിന്റെ ജവഹർ നഗർ ഭഗവതി ലെയ്നിലെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ എത്തിയാണ് മന്ത്രി കിറ്റ് കൈമാറിയത്. അനുബന്ധ ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

റേഷൻ കടകളിലെ ഇപോസ് മെഷിനിൽ വിരൽ പതിപ്പിച്ച് കാർഡ് വിവരങ്ങൾ ഉറപ്പാക്കിയശേഷം വിതരണം ചെയ്യേണ്ട കിറ്റാണ് മന്ത്രി അത്തരത്തിലുള്ള നടപടികൾ പൂർത്തീകരിക്കാത്ത വിതരണം ചെയ്തത് എന്നാണ് ഈ ചിത്രങ്ങൾ മന്ത്രിയുമായി ബന്ധപ്പെട്ടവർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ച്ചതിനു പിന്നാലെ ഉയരുന്ന ആക്ഷേപം.

ഭക്ഷ്യപൊതുവിതരണ വകുപ്പ് ജൂലൈ 31നാണ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. പാവപ്പെട്ടവരും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടതുമായ അന്ത്യോദയ അന്നയോജന (മഞ്ഞ) റേഷൻ കാർഡ് അംഗങ്ങൾക്കാണ് ഓഗസ്റ്റ് 3 വരെ കിറ്റ് വിതരണം നിശ്ചയിച്ചിട്ടുള്ളത്. മന്ത്രി ഭരിക്കുന്ന ഭക്ഷ്യപൊതുവിതരണ വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവും ഇറക്കിയിട്ടുണ്ട്. എന്നാൽ മുൻഗണന ഇതര വിഭാഗത്തിലെ സബ്സിഡി ഇല്ലാത്ത (നോൺ പ്രയോറിറ്റി നോൺ സബ്സിഡി) വെള്ള നിറത്തിലുള്ള റേഷൻ കാർഡിലെ അംഗമാണ് രാജു. സാധാരണ, ഒരു വെള്ള കാർ‍ഡ് ഉടമയോ അംഗമോ ഈ ദിവസങ്ങളിൽ റേഷൻ കടയിൽ എത്തിയാൽ കിറ്റ് ലഭിക്കില്ല. കാരണം, കടകളിലെ ഇ പോസ് മെഷീനിൽ ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടില്ല. ഇക്കാര്യം അധികൃതരും റേഷൻ വ്യാപാരികളും സമ്മതിക്കുന്നു. വെള്ള കാർഡ് അംഗങ്ങൾക്കു കിറ്റ് നൽകാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് അനുവാദം നൽകിയിട്ടുള്ളത് ഓഗസ്റ്റ് 13 മുതലാണെന്നും ഉത്തരവിലുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here