അമിത് ശര്‍മ സംവിധാനത്തില്‍ അജയ് ദേവ്ഗണാണ് നായകനായെത്തുന്ന ചിത്രമാണ് മൈദാന്‍. സൗത്ത് ഇന്ത്യന്‍ താരം കീര്‍ത്തി സുരേഷ് ചിത്രത്തില്‍ നായികയെത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ കീര്‍ത്തി സുരേഷിനു പകരം പ്രിയാമണിയെ നായികയായി പരിഗണിക്കുന്നു എന്നണ് ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അജയ് ദേവ്ഗണിന്റെ ഭാര്യയായുള്ള വേഷമായതിനാല്‍ ഇരുവരും തമ്മിലുള്ള പ്രായവെത്യാസം കാരണമാണ് കീര്‍ത്തി സുരേഷിനു പകരം പ്രിയാമണിയെ തെരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അജയ് ദേവ്ഗണിന്റെ ഭാര്യ വേഷം ചെയ്യുന്നതില്‍ നേരത്തെ തന്നെ കീര്‍ത്തിക്കു ആശങ്കകളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബോളിവുഡിലെ ആദ്യ ചിത്രത്തില്‍ തന്നെ ഭാര്യ വേഷം ചെയ്താല്‍ ടൈപ് കാസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നായിരുന്നു കീര്‍ത്തിയുടെ ആശങ്ക.
മനോജ് ബാജ്‌പേയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആമസോണ്‍ പ്രൈം സീരീസായ ഫാമിലിമാനില്‍ ആണ് നേരത്തെ പ്രിയാമണി പ്രത്യക്ഷപ്പെട്ടത്. വന്‍ വിജയമായ ഫാമിലിമാന്റെ രണ്ടാം സീസണിലും പ്രിയാമണി എത്തുന്നുണ്ട്.