gnn24x7

96 തെലുങ്കിലേക്ക്; ജാനുവായി സമന്ത, തൃഷയുടെ പ്രതികരണം ഇങ്ങനെ

0
262
gnn24x7

തമിഴ്‌നാട്ടില്‍ വിജയക്കൊടി പാറിച്ച വിജയ് സേതുപതി, തൃഷ ചിത്രം റിലീസ് ചെയ്ത് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും സിനിമയുടെ അലയൊലികള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല.

വിജയ് സേതുപതിയുടെയും തൃഷയുടെയും കരിയറിലെ മികച്ച കഥാപാത്രങ്ങളായി റാമും ജാനുവും മാറി. തൃഷയുടെ വേഷത്തില്‍ മലയാളി താരം ഭാവനയെ വെച്ച് ചിത്രം കന്നഡയില്‍ 99 എന്ന പേരില്‍ റീമേക്ക് ചെയ്‌തെങ്കിലും കാര്യമായ വിജയം കണ്ടിരുന്നില്ല. ഇപ്പോഴിതാ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരിക്കുകയാണ്.

റാമായി നടന്‍ ശര്‍വാനന്ദും ജാനുവായി നടി സമന്തയുമാണ് തെലുങ്കില്‍ എത്തുന്നത്. ജാനുവെന്നാണ് തെലുങ്കില്‍ ചിത്രത്തിന് പേരു നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ടീസറിറങ്ങിയതിനു ശേഷം ജാനുവിനെ തമിഴില്‍ അവതരിപ്പിച്ച തൃഷയെയും തെലുങ്കില്‍ അവതരിപ്പിക്കുന്ന സമന്തയെയും താരതമ്യം ചെയ്തു കൊണ്ടുള്ള ചര്‍ച്ചകളും സജീവമായി.

ഇപ്പോഴിതാ സമന്തയെ അഭിനന്ദിച്ച് തൃഷ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. അഭിനന്ദങ്ങള്‍ സമന്ത, എല്ലായ്‌പ്പോഴത്തെയും പോലെ താങ്കള്‍ തകര്‍ക്കുമെന്നെനിക്കറിയാം എന്നാണ് തൃഷ സമന്തയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത ജാനു ടീസറിനു താഴെ കമന്റു ചെയ്തിരിക്കുന്നത്.

ഉടനടി തന്നെ സമന്ത നന്ദിയും അറിയിച്ചു. നന്ദി തൃഷ, നിങ്ങളുടെ വാക്കുകള്‍ തനിക്കേറെ വിലപ്പെട്ടതാണെന്നാണ് എന്നാണ് സമന്ത മറുപടി നല്‍കിയത്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ഇരു താരങ്ങളുടെയും കരിയറിലെ മികച്ചപ്രകടനമാണ് വെള്ളിത്തിരയിലെത്തിയത്.

2018 ല്‍ ഹെയ് ജൂഡ്, 96 എന്നീ ചിത്രങ്ങളിലൂടെ തൃഷ ബോക്‌സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും നേടിയപ്പോള്‍ കഴിഞ്ഞ വര്‍ഷം സൂപ്പര്‍ ഡീലക്‌സ് , ഓ ബേബി, മലിജി എന്നീ ചിത്രങ്ങളിലൂടെ സമന്തയും വിജയക്കൊടി പാറിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here