gnn24x7

ജെഎന്‍യു വിദ്യാര്‍ഥിയുണിയന്‍ പ്രസിഡന്‍റ് ഐഷിഘോഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
217
gnn24x7

ജെഎന്‍യു വിദ്യാര്‍ഥിയുണിയന്‍ പ്രസിഡന്‍റ് ഐഷിഘോഷ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഡല്‍ഹി കേരളാ ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തി. സര്‍വകലാശാലയില്‍ ജനുവരി 5 ന് നടന്ന മുഖംമൂടി ആക്രമണത്തില്‍ പരിക്കേറ്റ ഐഷിഘോഷ് വീണ്ടും സമരരംഗത്ത് ഇറങ്ങുകയായിരുന്നു.ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകുന്നതിനിടയില്‍ കേരളാഹൗസിലെത്തിയാണ് ഐഷിഘോഷ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.ജെ.എൻ. യുവിലെ വിദ്യാർത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെൺകുട്ടിയുടെ കണ്ണുകളിലുണ്ട്.

നീതിക്ക് വേണ്ടിയുള്ള സമരത്തിന് എല്ലാവിധ ആശംസകളും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഫേസ്ബുക്കില്‍ കുറിച്ചു,മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ ചേര്‍ക്കുന്നു.സംഘപരിവാർ തിട്ടൂരങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്തെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാല ഐതിഹാസികമായ പ്രതിരോധ സമരത്തിലാണ്. പരിവാർ ക്യാംപസിനകത്തുകയറി അഴിഞ്ഞാടി. മുഷ്ക്കുകൊണ്ട് ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയുടെ പ്രതിരോധത്തെ തീർത്തുകളയാമെന്നായിരുന്നു സംഘപരിവാറിന്റെ വ്യാമോഹം.

വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറാണ് ക്യാംപസ് കാഴ്ചവെച്ചത്. JNU വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും SFI നേതാവുമായ ഐഷി ഘോഷാണ് ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നൽകിയത്. പൊട്ടിയ തലയുമായി വീണ്ടും സമരരംഗത്തേക്ക് വരികയായിരുന്നു ഒയ്ഷി. ചികിത്സാർത്ഥം ആശുപത്രിയിൽ പോയ ഐഷി കേരളാ ഹൗസിലെത്തി. രക്തസാക്ഷി സഫ്ദർ ഹാഷ്മിയെക്കുറിച്ച് സുധാൻവാ ദേശ്പാണ്ഡെ എഴുതിയ ഹല്ലാ ബോൽ എന്ന പുസ്തകം ഐഷിക്കുനൽകി.ജെ.എൻ. യുവിലെ വിദ്യാർത്ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെൺകുട്ടിയുടെ കണ്ണുകളിലുണ്ട്. നീതിക്ക് വേണ്ടിയുള്ള സമരത്തിന് എല്ലാവിധ ആശംസകളും

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here