gnn24x7

കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് 800 ല്‍ നിന്നും വിജയ്‌സേതുപതി പിന്മാറി

0
221
gnn24x7

ചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തില്‍ നിന്നും വിജയ്‌സേതുപതി പിന്മാറി. കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് വിജയ്‌സേതുപതിക്ക് പിന്മാറേണ്ടി വന്നു എന്നു പറയുകയാവും ഭേതം. വിജയ്‌സേതുപതിയോട് പിന്മാറണമെന്ന് മുത്തയ്യ മുരളിധരന്‍ തന്നെ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് വലീയ ചര്‍ച്ചര്‍ച്ചയായതിനെ തുടര്‍ന്നായിരുന്നു സ്റ്റാറിന്റെ പിന്മാറ്റം.

800 ല്‍ വിജയ്‌സേതുപതി അഭിനയിക്കുന്നു എന്ന് ഡിക്ലറേഷന്‍ വന്നതുമുതല്‍ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധമാണ് വിജയ്‌ക്കെതിരെ നടന്നിരുന്നത്. സോഷ്യല്‍ മിഡിയ മുഴുവന്‍ നിറഞ്ഞു നിന്നത് വിജയ്‌സേതുപതിയായിരുന്നു. എല്ലാ സോഷ്യല്‍ മീഡിയയിലും വിജയ്‌സേതുപതിയെ ഷെയിം വിളിച്ചുകൊണ്ട് പ്രക്ഷോഭം നിലയ്ക്ക് കാമ്പയിനുകള്‍ ആരംഭിച്ചു. നവമാധ്യമങ്ങളില്‍ വിജയ്‌സേതുപതി തമിഴ് ജനതയ്ക്ക് അപമാനമാണെന്നുവരെ കാമ്പയിന്‍ നടന്നു. തമിഴ് വംശജരെ കൊന്നൊടുക്കിയ ശ്രീലങ്കയില്‍ നിന്നുള്ള ക്രിക്കറ്റ് താരത്തെക്കുറിച്ചുള്ള സിനിമയില്‍ ഒരു തമിഴ്‌സൂപ്പര്‍ സ്റ്റാര്‍ അഭിനയിക്കുന്നത് ഉചിതമല്ലെന്നും അത് തമിഴ് ജനതയെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും വരെ പ്രചരണം ഉണ്ടായി.

ശ്രീലങ്കന്‍ തമിഴനായി ജനിച്ചത് എന്റെ കുറ്റമാണോ എന്നാണ് മുത്തയ്യ മുരളിധരന്‍ ചോദിക്കുന്നത്. തന്നെക്കുറിച്ച് അറിയാത്തവരാണ് തനിക്കെതിരെ ഇത്തരം അപവാദങ്ങള്‍ ഉന്നയിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി എന്നെ തമിഴ് സമൂഹത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വ്യക്തിയായി മുദ്രകുത്തി. അത് തന്നെ വല്ലാതെ വിഷമിപ്പിച്ചെന്നും തന്നെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും വളരെ വേദനാജനകമാണെന്നും മുത്തയ്യമുളരീധരന്‍ പ്രകടമാക്കി. തന്റെ ജീവിതത്തെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കാന്‍ പ്രൊഡ്യൂസര്‍ സമീപിച്ചപ്പോള്‍ ആദ്യം താന്‍ മടിച്ചെന്നും എന്നാല്‍ തന്റെ വിജയത്തില്‍ മാതാപിതാക്കള്‍, അധ്യാപകര്‍, പരിശീലകര്‍, സുഹൃത്തുക്കള്‍ എന്നിവരുടെ സംഭവാനകളെ ലോകത്തിന് മുന്‍പില്‍ തുറന്നുകാണിക്കാന്‍ ഇത് വളരെ ഉപകാരപ്പെടുമെന്ന തിരിച്ചറിവാണ് താനിതിന് സമ്മതം മൂളിയതെന്നാണ് മുരളിധരന്റെ വാദം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here