gnn24x7

‘ആർ.ഡി.എക്സ്’ ഡിസംബർ പതിനഞ്ചിന് ആരംഭിക്കുന്നു

0
598
gnn24x7

വീക്കെൻ്റ് ബ്ലോഗ് ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ആർ.ഡി.എക്സ് (R.D.X) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനഞ്ചിന് കൊച്ചിയിൽ ആരംഭിക്കുന്നു.ആഗസ്റ്റ് ഇരുപത്തിമൂന്നിന് ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം ചിത്രീകരണംകുറച്ചു ദിവസത്തേക്കു കൂടി നീട്ടിവച്ചിരുന്നു.

അതിനിടയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആൻ്റണി വർഗീസ്സിൻ്റെ കൈക്കു പരിക്കു പറ്റിയത് വീണ്ടും കാലതാമസ്സത്തിനിടയായി. അതുഭേദമാകാനായി കുറച്ചു കാലതാമസം നേരിട്ടു.പൂർണ്ണമായും ആക്ഷൻ ചിത്രമായതിനാൽ കൈയ്യുടെ പരിക്ക് പൂർണ്ണമായും മാറണമായിരുന്നു.. അങ്ങനെ സാങ്കേതികമായ തടസ്സങ്ങൾ തരണം ചെയ്താണ് ഇപ്പോൾ ചിത്രീകരണം ആരംഭിക്കുന്നത്.

വലിയ മുതൽ മുടക്കിൽ പവർ ആക്ഷൻ ചിത്രമായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.എല്ലാ ഭാഷക്കാർക്കും. ദേശത്തിനും ഇണങ്ങും വിധത്തിൽ ഒരു പാൻ ഇൻഡ്യൻ ചിത്രമായിരിക്കുമിത്.റോബർട്ട്, ഡോണി, സേവ്യർ എന്നിങ്ങനെ മൂന്നു സുഹ്റു ത്തുക്കളുടെ കഥയാണ് ആർ.ഡി.എക്സ്സിലൂടെ അവതരിപ്പിക്കുന്നത്.

ഷൈൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവരാണ് ഇതിലെ കേന്ദ്രകഥാപാത്രങ്ങളായറോബർട്ട്, റോണി, സേവ്യർ എന്നിവരെ അവതരിപ്പിക്കുന്നത്.ഐമാറോസ് മിയും മഹിമാനമ്പ്യാരുമാണു നായികമാർ.ലാൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഷബാസ് റഷീദ് – ആദർശ് സുകുമാരൻ എന്നിവരുടേതാണു തിരക്കഥ.മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് സാം .സി.എസ്.ആണ്.

കൈതി, വിക്രം വേദതുടങ്ങിയ പ്രശസ്ത തമിഴ് ചിത്രങ്ങളുടെ സംഗീത സംവിധായകനായ സാം ഇന്ന് തമിഴ് ചലച്ചിത്ര രംഗത്തെ മുൻനിര സംഗീത സംവിധായകനാണ്.ദക്ഷിണേന്ത്യയിലെ വമ്പൻ സിനിമകളുടെ ആക്ഷൻ കോറിയോഗ്രാഫറായ അൻപ് – അറിവാണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.അലക്സ്.ജെ.പുളിക്കീലാണ് ഛായാഗ്രാഹകൻ.എഡിറ്റിങ്- റിച്ചാർഡ് കെവിൻ -കലാസംവിധാനം – പ്രശാന്ത് മാധവ്.മേക്കപ്പ് – റോണക്സ് സേവ്യർ.കോസ്റ്റും – ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ.അസ്സോസ്സിയേറ്റ് ഡയറക്ടർ – വിശാഖ്.നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ് .

വാഴൂർ ജോസ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here