സായ് സൂര്യ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് മായാവനം എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത നടൻ ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കി. ഡോ. ജഗത് ലാൽ ചന്ദ്രശേഖറാണ് ഈ ചിത്രംസംവിധാനം ചെയ്തത്. ഷൊർണൂർ, വാഗമൺ എന്നിവിടങ്ങളിലായി ഈ ചിതത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.
പുതുമുഖം ആദിത്യ സായ് നായകനാകുന്ന ഈ ചിത്രത്തിൽ അലൻസിയർ, ജാഫർ ഇടുക്കി, സെന്തിൽ കൃഷ്ണ, സുധി കോപ്പ, ശ്രീകാന്ത് മുരളി, അരുൺ ചെറുകാവിൽ, ഗൗതം ശശി, ആമിന നിജാം, ശ്യാംഭവി സുരേഷ്, റിയാസ് നെടുമങ്ങാട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അപ്പൻ എന്ന ചിത്രത്തിനു ശേഷം അലൻസിയറിന്റെ അതിശക്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്.
ഒരു മെഡിക്കൽ കോളേജിലെ നാല് വിദ്യാർത്ഥികളുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് മായാവനത്തിന്റെ കഥ മുന്നോട്ടു പോകുന്നത്. ആക്ഷൻ – സർവൈവൽ ജോണറിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.
ചിത്രത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്.
ഗാനരചന – റഫീഖ് അഹമ്മദ്.
ഛായാഗ്രഹണം- ജോമോൻ തോമസ്, എഡിറ്റർ- സംജിത്ത് മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ- മോഹൻദാസ്
മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂർ
കോസ്റ്റ്യൂം – സരിത സുഗീത്,
ആക്ഷൻ – മാഫിയ ശശി
ചീഫ് അസോസിയേറ്റ് ഡയറക്ടർ – മുഹമ്മദ് റിയാസ്
അസോസിയേറ്റ് ഡയറക്ടർ – രാജീവ് രാജേന്ദ്രൻ
സ്റ്റിൽസ് – വിപിൻ വേലായുധൻ
ഡിസൈൻ – കോളിൻസ് ലിയോഫിൽ
ലൈൻ പ്രൊഡക്ഷൻ & പിആർ മാർക്കറ്റിംഗ് – കണ്ടന്റ് ഫാക്ടറി മീഡിയ
പ്രൊഡക്ഷൻ കൺട്രോളർ – രാജൻ ഫിലിപ്പ്.
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb