gnn24x7

സ്റ്റെഫി സേവ്യർ ചിത്രത്തിനു തുടക്കമായി

0
182
gnn24x7


പ്രശസ്ത കോസ്റ്റും. ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധായികയാകുന്ന ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയം ജില്ലയിലെ കുറവിലങ്ങാടിനടുത്തുള്ള വയലാ യിൽ ആരംദിച്ചു.
സെൻ്റ് ജോർജ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങോടെയാണ്
തുടക്കം കുറിച്ചത്.


ബീ ത്രീ എം..കിയേഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്ത ന്ഫാദർ മാത്യു അമ്പഴത്തുങ്കലിൻ്റെ പ്രാർത്ഥന യോടയാണ് തുടക്കമിട്ടത്.
നിർമ്മാതാക്കളായ നോബിൻ മാത്യ മിനു തോമസ്, പ്രമോദ് മാട്ടുമ്മൽ എന്നിവർ ആദ്യ ഭദ്രദീപം തെളിയിച്ചു.
തുടർന്ന് നടൻ വിജയരാഘവൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
ഷറഫുദ്ദീനും രജീഷാ വിജയനും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.
ആദ്യ ഷോട്ടിൽ ബിജു സോപാനമാണ ഭിനയിച്ചത്.
ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികൾ തുടങ്ങിയ നിരവധി പ്പേരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ അരങ്ങേറിയത്.
പത്തനംതിട്ട ജില്ലയിലെ ഒരു യാഥാസ്ഥിതിക നായർ തറവാട്ടിനെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ അവതരണം.


ഓരോ കുടുംബത്തിലും പ്രശ്നങ്ങളുണ്ട്. നമ്മടെ ഓരോരുത്തരുടേയും ഇടയിലും പ്രശ്നങ്ങളുണ്ട്. അതിനെ എങ്ങനെ തരണം ചെയ്യുന്നുവെന്നതാണ്ഓരോ കുടുംബത്തിൻ്റേയും മുന്നോട്ടുള്ള ഗതിവിഗതികളെ നിയന്ത്രിക്കുന്നത്.
ഇനിയും താമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിൻ്റെ ടൈറ്റിൽ അടുത്തു തന്നെ പ്രഖ്യാപിക്കുമെന്ന് സംവിധായിക സ്റ്റെഫി സേവ്യർ പറഞു –
സംവിധാനം ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു. അതിനുള്ള ഹോംവർക്കുകൾ നടത്തിപ്പോന്നിരുന്നു.അത് ഈ റിവസം പ്രാവർത്തികമാക്കുന്നു, എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം. സ്റ്റെഫി പറഞ്ഞു.


ഷറഫുദ്ദീൻ നായകനാകുന്ന ഈ ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്.
രജീഷാ വിജയനും, ആർ ഷാബൈജുവും.
വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ് എന്ന ചിത്രത്തിലെ നായികയാണ് അർഷ .
വിജയരാഘവൻ, സൈജു ക്കുറുപ്പ് ,അൽത്താഫ് സലിം ,ബിജു സോ പാനം. ബിന്ദു പണിക്കർ സുനിൽ സുഗത എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം ഓഡിയേഷനിലൂടെ തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
രചന – മഹേഷ് ഗോപാൽ ,ജയ് വിഷ്ണു .
സംഗീതം – ഹിഷാം അബ്ദുൾ വഹാബ്.
ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്.
എഡിറ്റിംഗ് – അപ്പു ഭട്ടതിരി .
കലാസംവിധാനം – ജയൻ ക്രയോൺ. മേക്കപ്പ്. റോണക്സ് സേവ്യർ.
കോസ്റ്റും ഡിസൈൻ – സനൂജ് ഖാൻ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൃമന്തക് പ്രദീപ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – സുഹൈൽ ,എബിൻ എടവനക്കാട് .
പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്.
ബീതീ എം.റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here