gnn24x7

സ്റ്റൈൽ മന്നൻ രജനീകാന്തിന് 51-മത് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

0
152
gnn24x7

ന്യൂഡൽഹി: സ്റ്റൈൽ മന്നൻ രജനീകാന്തിന് 51-മത് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. കേന്ദ്രമന്ത്രി പ്രകാശ്​ ജാവേദ്​ക്കറാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​. ദക്ഷിണേന്ത്യയില്‍ നിന്ന് പുരസ്‌കാരം നേടുന്ന 12-ാമത്തെ താരമാണ് രജനീകാന്ത്. ചലച്ചിത്രമേഖലയിലെ പരമോന്നതപുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ.

2000 ത്തില്‍ പത്മഭൂഷണും 2016 ല്‍ പത്മവിഭൂഷണും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അരനൂറ്റാണ്ടായി ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് രജനിക്ക് പുരസ്‌കാരം സമര്‍പ്പിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here