gnn24x7

മൾട്ടി സ്റ്റാർ സാന്നിദ്ധ്യവുമായി വിരുന്നിൻ്റെ ഒഫീഷ്യൽ ടീസർ എത്തി

0
110
gnn24x7

മൾട്ടിസ്റ്റാർ സാന്നിദ്ധ്യത്തിലൂടെ എത്തുന്ന വിരുന്ന് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടിരിക്കുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ. ഗിരീഷ് നെയ്യാറാണ്.

തെന്നിൻഡ്യൻ ആക്ഷൻ ഹീറോ അർജുൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം ഏറെ

തിരക്കുള്ള നടി നിഖിഗിൽ റാണി നായികയാകുന്നതും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു.

ഏറെ ദുരുഹതകൾ ഒരുക്കിക്കൊണ്ടാണ് കണ്ണൻ താമരക്കുളം ഈ ടീസർ ഒരുക്കിയിരിക്കുന്നതെന്ന് ടീസർ ശ്രദ്ധിച്ചാൽ മനസ്സിലാകും. പ്രേക്ഷകർ ഏറെ കൗതുകമായിത്തന്നെ ഈ ടീസറിന്നെ ഏറ്റെടുത്തു എന്നാണ് സോഷ്യൽ മീഡിയായിൽ ഇതിൻ്റെ പ്രതികരണം എത്തിയിരിക്കുന്നത്. ഉദ്വേഗവും, സസ്പെൻസുമൊക്കെ ഈ ടീസറിൽ വ്യക്തമാകുന്നു. ഇത് ഈ ചിത്രത്തിൻ്റെ

പൊതുസ്വഭാവം തന്നെയാണന്നത് വ്യക്തം.

ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ടീസർ പുറത്തുവിട്ടിരിക്കുന്നത്.

മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ് എന്നിവരും മുഖ്യമായ വേഷമണിയുന്നു. ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പെരടി, അജയ് വാസുദേവ്, സോനാ നായർ എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ – ദിനേശ് പള്ളത്ത്.

ഗാനങ്ങൾ – കൈതപ്രം, റഫീഖ് അഹമ്മദ്

സംഗീതം – രതീഷ് വേഗ, സാനന്ദ് ജോർജ്

പശ്ചാത്തല സംഗീതം – റോണി റാഫേൽ

ഛായാഗ്രഹണം – രവിചന്ദ്രൻ

എഡിറ്റിംഗ് – വി.റ്റി. ശ്രീജിത്ത്

കലാസംവിധാനം – സഹസ് ബാല

മേക്കപ്പ് – പ്രദീപ് രംഗൻ

കോസ്റ്റ്യും ഡിസൈൻ – അരുൺ മനോഹർ.

നിശ്ചല ഛായാഗ്രഹണം – ശ്രീജിത്ത് ചെട്ടിപ്പടി.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുരേഷ് ഇളമ്പൽ

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അഭിലഷ് അർജുൻ

നിർമ്മാണ നിർവ്വഹണം – അനിൽ അങ്കമാലി, രാജീവ് കൊടപ്പനക്കുന്ന്

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7