ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിൻ്റെ ബാനറിൽ. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന
കള്ളനും ഭഗവതിയും എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ ഇരുപത്തിമൂന്ന് ബുധനാഴ്ച്ച പാലക്കാട് ജില്ലയിലെ കൊല്ലങ്കോടിട നടുത്തുള്ള പയ്യലൂർ ശ്രീ പൂരട്ടിൽ ഭഗവതി ക്ഷേത്രസന്നിധിയിൽ ആരംഭിച്ചു.

സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയൻ, തിരക്കഥാകൃത്ത് കെ.വി.അനിൽ, ഛായാഗ്രാഹകൻ, രതീഷ് റാം, വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ശ്രീകാന്ത് മുരളി,
ധന്യാ ബാലകൃഷ്ണൻ, എന്നിവർ ഭദ്രദീപം തെളിയിക്കുകയും, തുടർന്ന് അഡ്വ.വി.ശശിധരൻ പിള്ള സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും ചെയ്തതോടെയായിരുന്നു തുടക്കം.

രാജശേഖരൻ ഫസ്റ്റ് ക്ലാപ്പും നൽകി.
വിഷ്ണു ഉണ്ണികൃഷ്ണനും
ശ്രീകാന്ത് മുരളിയുമാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.
മോഷണ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നിൽക്കുന്ന മാത്തപ്പൻ എന്ന കള്ളൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങൾ അത്യന്തം നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് സംവിധായകനായ ഈസ്റ്റ് കോസ്റ്റ് വിജയൻ ഈ ചിത്രത്തിലൂടെ.
വിഷ്ണു ഉണ്ണികൃഷ്ണനാണ് മാത്തപ്പനെ അവതരിപ്പിക്കുന്നത്.

പ്രേക്ഷകനെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരിക്കും ഇതിലെ മാത്തപ്പൻ.
വിഷ്ണു ഉണ്ണികൃഷ്ണൻ്റെ കൈകളിൽ ഏറെ ഭദ്രമാകുന്നു ഈ കഥാപാത്രം.
അനുശ്രീ, ബംഗാളി നടി മോക്ഷ എന്നിവരാണ് നായികമാർ.
സലിംകുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, നോബി, ജയൻ ചേർത്തല, രാജേഷ് മാധവ്, അഡ്വ.ജയപ്രകാശ് കൂളൂർ
ജയകുമാർ, മാലാ പാർവ്വതി, എന്നിവരും പ്രധാന താരങ്ങളാണ്.
കെ.വി.അനിലിൻ്റേതാന്നു തിരക്കഥ.,,
സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ചിൻരാജ് ഈണം പകർന്നിരിക്കുന്നു.
രതീഷ് റാം ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് – ജോൺ കുട്ടി.
കലാസംവിധാനം -രാജീവ് കോവിലകം.
മേക്കപ്പ് – രഞ്ജിത്ത് അമ്പാടി.
കോസ്റ്റ്യം -ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ –
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുഭാഷ് ഇളമ്പിൽ .
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ടിവിൻ കെ.വർഗീസ്, അലക്സ് ആയൂർ.
പ്രൊഡക്ഷൻ എക്സികുട്ടീവ് ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് തിലകം.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -രാജശേഖരൻ
പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കുന്ന ഈ ചിത്രം ഈസ്റ്റ് കോസ്റ്റ് റിലീസ് പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – അജി മസ്ക്കറ്റ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6