ബർലിൻ: ജർമനിയിലെ തുറിംഗിനിലെ ഐസൻനാഹിയിലുണ്ടായ സ്കൂൾ ബസ് അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. 20 കുട്ടികൾക്കു ഗുരുതരമായി പരുക്കേറ്റു. ഇന്നു രാവിലെ ഏഴരയ്ക്കാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. 20 ലധികം പ്രൈമറി സ്കൂൾ കുട്ടികളുമായി പോയ ബസ് തലകുത്തനെ മറിയുകയായിരുന്നു. ഡ്രൈവർ പരിക്കുകളോടെ രക്ഷപെട്ടു. കടുത്ത മൂടൽ മഞ്ഞ് മൂലം കാഴ്ച മറഞ്ഞതാണ് അപകടകാരണമായതെന്ന് ഡ്രൈവർ വ്യക്തമാക്കി.
ഇതിനിടയിൽ മറ്റൊരു സ്കൂൾ ബസ് അപകടവും ബയേണിൽ ഉണ്ടായതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സ്കൂൾ ബസ് ഒരു മരത്തിലിടിച്ച് 9 കുട്ടികൾക്കു പരിക്കേറ്റു. മഞ്ഞ് മൂലമാണ് അപകടം എന്നു പൊലീസ് വ്യക്മാക്കി.