ബർലിൻ: ക്രിസ്ത്യൻ ഡമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷസ്ഥാനം അന്നെഗ്രെറ്റ് ക്രംപ് കരെൻബൊവർ രാജിവച്ചു. കഴിഞ്ഞ ആഴ്ച തുറിംഗൻ സംസ്ഥാനത്ത് പാർട്ടിക്കുണ്ടായ അപജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ചാൻസലർ സ്ഥാനാർഥി ആകില്ല എന്നു കൂടി അവർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ജർമനിയുടെ പ്രതിരോധ മന്ത്രിയാണ് മെർക്കലിന്റെ പിൻഗാമിയെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന കരെൻബൊവർ.
ചാൻസലർ മെർക്കലിന്റെ ഏറ്റവും അടുത്ത ആളാണ് കരെൻബൊവർ. ക്രിസ്ത്യൻ ഡമോക്രാറ്റിക് പാർട്ടി തുറിംഗൻ സംഭവത്തെ തുടർന്ന് പൊതുജനത്തിന്റെ കണ്ണിലെ കരടായി മാറി. അഭിപ്രായ വോട്ടെപ്പിൽ പാർട്ടി കൂപ്പ്കുത്തുന്ന കാഴ്ചയാണുള്ളത്.