കൊച്ചി: ഇന്ത്യയിലെ തന്നെ മികച്ച സംവിധായകനായി പൃഥ്വിരാജ് മാറുമെന്ന് നടന്‍ മോഹന്‍ലാല്‍. വനിതാ ഫിലിം അവാര്‍ഡിസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ അഭിനയത്തിന് മോഹന്‍ലാലിന് വനിതാ ഫിലിം അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഒരുപാട് പ്രത്യേകതകളുള്ള ചിത്രമായിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
വൈകാതെ തന്നെ പൃഥ്വിരാജ് ഇന്ത്യയിലെ മികച്ച സംവിധായകരില്‍ ഒരാളായി മാറുമെന്നും അത് തന്റെ ഹൃദയത്തില്‍ നിന്ന് പറയുകയാണെന്നും മോഹന്‍ലാല്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി കൊണ്ട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരി ചിത്രമായിരുന്നു ലൂസിഫര്‍. നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു.
എമ്പുരാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന് പുറമേ വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായികുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, ബൈജു സന്തോഷ്, ഫാസില്‍, സച്ചിന്‍ ഖേദേകര്‍, ശിവജി ഗുരുവായൂര്‍, ബാല, ശിവദ തുടങ്ങിയ വന്‍ താരനിരയെക്കൂടാതെ പൃഥ്വിരാജും സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു.