gnn24x7

ആദ്യ ഔദ്യോഗിക സന്ദർശനം: ചാൾസ് രാജാവ് ജർമനിയിൽ

0
628
gnn24x7

അധികാരമേറ്റശേഷമുള്ള ആദ്യത്തെ വിദേശസന്ദർശനത്തിനായിജർമനിയിലെത്തിയ ബ്രിട്ടനിലെ ചാൾസ് രാജാവിനും രാജപത്നി കാമിലയ്ക്കും ഉജ്വല വരവേൽപ്. ഇന്ന് ജർമൻ പാർലമെന്റിൽ പ്രസംഗിക്കും. ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ചയ്ക്കു പുറമേ യുക്രെയ്നിൽ നിന്നെത്തിയ അഭയാർഥികളെയും സന്ദർശിക്കും.

കഴിഞ്ഞ സെപ്റ്റംബറിൽ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി അധികാരമേറ്റ ചാൾസ് രാജാവ് പുതിയ പദവിയിലെ ആദ്യ വിദേശയാത്ര ഫ്രാൻസിലേക്കാണു നേരത്തേ നിശ്ചയിച്ചിരുന്നത്. ഫ്രഞ്ച് സർക്കാരിന്റെ പെൻഷൻ പ്രായ വർധന നീക്കത്തിൽ പ്രതിഷേധിച്ചു പാരിസിലെ തെരുവുകൾ സമരക്കാരെക്കൊണ്ടു നിറഞ്ഞതോടെ ഫ്രാൻസ് സന്ദർശനം ഒഴിവാക്കുകയായിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7