ബർലിൻ: ജർമനിയിൽ നാലു പേര്‍ക്കു കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരണം. കഴിഞ്ഞ ദിവസം രോഗം ബാധിച്ച മുപ്പത്തിമൂന്നുകാരന്റെ സുഹൃത്തുക്കളാണു രോഗബാധിതർ. ഇവരെ മ്യൂണിക്കിലെ പ്രത്യേക ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.
നാൽപതോളം പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് വെളിപ്പെടുത്തി. മ്യൂണിക്കിനടുത്തുള്ള സ്റ്റാൻബർഗ് എന്ന ചെറുനഗരത്തിൽ നിന്നാണ് ആദ്യത്തെ കോറോണ വൈറസ് ബാധ ജർമനിയിൽ റിപ്പോർട്ട് െചയ്തത്. ഈ യുവാവ് വെബാസ്റ്റോ എന്ന കമ്പനിയിലെ ജീവനക്കാരനാണ്. ജനുവരി 19 മുതൽ 23 വരെ കമ്പനി സന്ദർശിച്ച ചൈനീസ് യുവതിയിൽ നിന്നാണ് വൈറസ് എത്തിയതെന്നു സംശയിക്കുന്നു. കമ്പനിയിൽ നടത്തിയ ശിൽപശാലയിൽ പങ്കെടുക്കാനാണ് യുവതി എത്തിയത്.
ചൈനീസ് യുവതിയെ ജനുവരി 23 നു ശേഷം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവരെ ജർമൻ പൊലീസ് അന്വേഷിക്കുന്നുണ്ട്. നോർത്തേൺ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ സീഗൻ നഗരത്തിൽ ഒരാൾക്കു കോറോണ വൈറസ് ബാധിച്ചതായി സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് തിരിച്ചെത്തിയ ഇയാൾ നിരീക്ഷണത്തിലാണ്.