എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരിക്ക്. വെടിക്കെട്ടിനിടെ പടക്കങ്ങളില് ഒന്ന് ആളുകള്‍ക്കിടയിലേക്ക് വീഴുകയായിരുന്നു.
ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് ഒരു ഫയര്‍ യൂണിറ്റും പോലീസും എത്തിയിട്ടുണ്ട്. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്.