gnn24x7

എയർ ഇന്ത്യ നഷ്ടത്തിൽ; മൊത്തം നഷ്ടം 14,000 കോടി

0
237
gnn24x7

ഡൽഹി: 2022 -23  സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയുടെ മൊത്തം നഷ്ടം 14,000 കോടി രൂപ. കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായിരുന്ന എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷം പിന്നിട്ടപ്പോൾ, പഴയ വിമാനങ്ങളും എഞ്ചിനുകളും ഒഴിവാക്കിയതടക്കമുള്ള നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. 2023 സാമ്പത്തിക വർഷത്തിൽ ടാറ്റ സൺസ് ഏകദേശം 13,000 കോടി രൂപ എയർലൈൻ കമ്പനിയിൽ നിക്ഷേപിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ലാഭത്തേക്കാൾ ഉപഭോക്തൃ കേന്ദ്രീകൃതത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകണമെന്ന്  ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഈ വർഷം ജൂലൈയിൽ 400 വിമാനങ്ങൾക്കുള്ള എഞ്ചിനുകൾക്കായി യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കളായ സിഎഫ്എം ഇന്റർനാഷണലുമായി എയർ ഇന്ത്യ കരാറിലേർപ്പെട്ടിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7