gnn24x7

സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ നിന്ന് എയർ ഇന്ത്യ പുതിയ കെട്ടിടങ്ങളിലേക്ക് മാറുന്നു

0
227
gnn24x7

ഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ നിന്ന് എയർ ഇന്ത്യ പുതിയ കെട്ടിടങ്ങളിലേക്ക് മാറുന്നു. സ്വകാര്യവൽക്കരിക്കപ്പെട്ടതോടെ ഇനി എയർ ഇന്ത്യക്ക് സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും സ്ഥലങ്ങളിലും പ്രവർത്തിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഒഴിയുന്നത്. 

നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ പൊതുമേഖല വിമാന കമ്പനികളെ ഈ വർഷം ജനുവരി 27നാണ് ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തത്.

 ദില്ലിയിലെ തലസ്ഥാന പരിധിയ്ക്ക് അകത്തുള്ള ഒരു അത്യാധുനിക ഓഫീസിലാവും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസ് വിമാന കമ്പനിയുടെയും ഓഫീസുകൾ ഇനി പ്രവർത്തിക്കുക. അടുത്ത വർഷം മാർച്ച് മാസത്തോടെയാകും ഈ മാറ്റം. 

എയർലൈൻസ് ഹൗസ്, സഫ്ദർജംഗ് കോംപ്ലക്സ്, ജി എസ് ഡി കോംപ്ലക്സ്, ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ എന്നിവിടങ്ങളിലാണ് എയർഇന്ത്യയുടെ ഭൂരിഭാഗം ജീവനക്കാരും ഇതുവരെ ഉണ്ടായിരുന്നത്. വിമാനക്കമ്പനികളുടെ ഓഫീസുകൾ സംയോജിപ്പിച്ച് പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയാണ് ടാറ്റാ ഗ്രൂപ്പിന്റെ ലക്ഷ്യം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here