gnn24x7

ട്വിറ്ററിന് ബദൽ ആൻഡ്രോയിഡിലും; ‘ബ്ലൂ സ്കൈ’ ആൻഡ്രോയിഡിലും അവതരിപ്പിച്ച് ജാക്ക് ഡോർസി

0
168
gnn24x7


സാൻഫ്രാൻസിസ്കോ: ട്വിറ്ററിന് ബദൽ ആൻഡ്രോയിഡിലും അവതരിപ്പിച്ച് ട്വിറ്ററിന്റെ സഹസ്ഥാപകനും മുൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ  ജാക്ക് ഡോർസി. ‘ബ്ലൂ സ്കൈ’ എന്ന പുതിയ ആപ്ലിക്കേഷൻ ഇനി ആൻഡ്രോയിഡിൽ ഉപയോഗിക്കാൻ കഴിയും. ആപ്പിന്റെ വെബ്‌സൈറ്റ് അനുസരിച്ച്,  ഉപയോക്താക്കൾക്ക് കൂടുതൽ ഓപ്‌ഷനുകള്‍ നൽകും. നിലവിൽ ആപ്പ് ഇപ്പോഴും വികസിപ്പിച്ച്കൊണ്ടിരിക്കുകയാണ്.

സോഷ്യൽ നെറ്റ്‌വർക്കിംഗിനായുള്ള ഒരു പുതിയ അടിത്തറയാണ് ഇത്. സ്രഷ്‌ടാക്കൾക്ക് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സ്വാതന്ത്ര്യവും ഉപയോക്താക്കൾക്ക് അവരുടെ അനുഭവത്തിൽ ഒരു തിരഞ്ഞെടുപ്പും  ലഭിക്കുമെന്ന് വെബ്‌സൈറ്റ് പറയുന്നു.

ട്വിറ്ററിൽ നിന്നുള്ള ധനസഹായം ഉപയോഗിച്ച്, ജാക്ക് ഡോർസി 2019-ൽ ബ്ലൂ സ്കൈ വികസിപ്പിക്കാൻ തുടങ്ങിയിരുന്നു. ഫെബ്രുവരി അവസാനത്തോടെ, ഇത് ആദ്യമായി ഐഓഎസ് ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നു. നിലവിൽ 20,000 സജീവ ഉപയോക്താക്കളുണ്ട് ബ്ലൂ സ്കൈക്ക്.

ട്വിറ്റെറിനെപോലെ അല്ല ബ്ലൂ സ്കൈ. ഒരു സൈറ്റിന് പകരം ഒന്നിലധികം സൈറ്റുകൾ ചേർന്ന് നിയന്ത്രിക്കാൻ സാധിക്കുന്ന രീതിയിലാണ്  ബ്ലൂ സ്കൈയുടെ നിർമ്മാണം.  ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്  ഒതന്റിക്കേറ്റഡ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണ്.

ട്വിറ്റർ ഏറ്റെടുത്തപ്പോൾ ഇലോൺ മസ്കിന് ബ്ലൂ സ്കൈയെ വിട്ടുകൊടുത്തിരുന്നില്ല. ഈ ബ്ലൂ സ്കൈ ജാക്ക് ഡോർസിക്ക് പറന്നുയരാനുള്ള നീലാകാശം ആകുമോ എന്ന് കാത്തിരുന്നു കാണാം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7