gnn24x7

ബോംബ് ഭീഷണി; ഇന്ത്യയിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു

0
277
gnn24x7

ഗോവ: റഷ്യയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ഉസ്ബകിസ്ഥാനിലേക്ക് വഴിതിരിച്ചുവിട്ടു. 238 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഗോവ വിമാനത്താവള ഡയറക്ടർക്ക് ഭീഷണി സന്ദേശം കിട്ടിയത് അർദ്ധരാത്രിയോടെയാണ്. തുടർന്ന് വിമാന കമ്പനിയുമായി ബന്ധപ്പെട്ട് വഴി തിരിച്ചുവിടുകയായിരുന്നു. ബോംബ് ഭീഷണിക്ക് പിന്നാലെ ഗോവയിലെ ഡാബോളിം വിമാനത്താവളത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഉസ്ബകിസ്ഥാനിൽ അടിയന്തരമായി ഇറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന തുടരുകയാണ്. ശനിയാഴ്ച രാവിലെ 4.15ന് ദക്ഷിണ ഗോവയില്‍ ഇറങ്ങേണ്ട വിമാനമാണ് വഴിതിരിച്ചുവിട്ടത്. അസുര്‍ എയറിന്‍റെ എഇസഡ് വി2463 എന്ന വിമാനമാണ് വഴി തിരിച്ച് വിട്ടത്.ഇന്ത്യയുടെ ആകാശ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ് തന്നെ വിമാനം വഴി തിരിച്ച് വിടുകയായിരുന്നു. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ വ്യക്തമാക്കിയത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here