gnn24x7

കോൺസുലേറ്റുകളിലും സർവീസ് പ്രൊവൈഡേഴ്സിന്റെ ഓഫീസുകളിലും ഇനി അപ്പോയിന്റ്‌മെന്റിന് കാത്തിരിക്കണ്ട; ഓൺലൈൻ Schengen വിസ അപേക്ഷകൾക്ക് EU കൗൺസിൽ അംഗീകാരം

0
110
gnn24x7

Schengen ഏരിയയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കുള്ള വിസ അപേക്ഷാ നടപടിക്രമം ഡിജിറ്റലൈസേഷനായി യൂറോപ്യൻ യൂണിയൻ കൗൺസിൽ അംഗീകാരം നൽകി. ഒരു കോൺസുലേറ്റോ എംബസിയോ സന്ദർശിക്കാതെയും ദീർഘനേരം കാത്തിരിക്കാതെയും സ്‌കെഞ്ചൻ വിസ ആവശ്യമുള്ളവർക്ക് ഉടൻ തന്നെ ഓൺലൈനായി അപേക്ഷിക്കാൻ കഴിയും. വിസ രഹിത വ്യവസ്ഥയ്ക്ക് കീഴിലുള്ള മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 18 ദശലക്ഷം ആളുകൾക്ക് ഈ ഡിജിറ്റലൈസ്ഡ് സംവിധാനം ആരംഭിക്കുമ്പോഴേക്കും പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

EU വിസ ആപ്ലിക്കേഷൻ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതാണ് പ്രധാന നടപടി. ചില ഒഴിവാക്കലുകളോടെ, Schengen വിസ അപേക്ഷകൾ യൂസർ ഫ്രണ്ട്‌ലി ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറും. ഈ പ്ലാറ്റ്‌ഫോമിൽ, ഷെഞ്ചൻ വിസ അപേക്ഷകർക്ക് ആവശ്യമായ എല്ലാ വിവരങ്ങളും നൽകാനും അവരുടെ യാത്രയുടെയും അനുബന്ധ രേഖകളുടെയും ഇലക്ട്രോണിക് പകർപ്പുകൾ അപ്‌ലോഡ് ചെയ്യാനും വിസ ഫീസ് അടയ്ക്കാനും കഴിയും. മാത്രമല്ല, അതേ പ്ലാറ്റ്‌ഫോമിലൂടെ, അപേക്ഷകർക്ക് അവരുടെ വിസ സംബന്ധിച്ചുള്ള അറിയിപ്പുകൾ ലഭിക്കും.

ഒന്നിലധികം Schengen അംഗരാജ്യങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്ന രാജ്യത്തെ പ്ലാറ്റ്ഫോം സ്വയമേവ നിർണ്ണയിക്കും . എന്നിരുന്നാലും, അപേക്ഷകർക്ക് അവരുടെ യാത്രയുടെ ഉദ്ദേശ്യമനുസരിച്ച് ഒരു നിർദ്ദിഷ്‌ട രാജ്യം അവരുടെ അപേക്ഷ പ്രോസസ്സ് ചെയ്യണമെന്ന് തെരഞ്ഞെടുക്കാനും സാധിക്കും. കൂടാതെ, പുതിയ നിയന്ത്രണങ്ങൾക്ക് കീഴിൽ, ആദ്യമായി അപേക്ഷിക്കുന്നവർ, പുതിയ യാത്രാ രേഖയുള്ള വ്യക്തികൾ, കാലഹരണപ്പെട്ട ബയോമെട്രിക് ഡാറ്റ ഉള്ളവർ എന്നിവരൊഴികെ കോൺസുലേറ്റുകളിൽ നേരിട്ട് ഹാജരാകേണ്ടതില്ല.

വിസ സ്റ്റിക്കറിന് പകരം കൂടുതൽ സുരക്ഷിതമായ ക്രിപ്‌റ്റോഗ്രാഫിക്കായി ഒപ്പിട്ട ബാർകോഡ് നൽകും. വിസ പ്ലാറ്റ്‌ഫോമിന്റെയും ഡിജിറ്റൽ വിസയുടെയും നടപടികൾ പൂർത്തിയാകുമ്പോൾ പുതിയ നിയമങ്ങൾ നിലവിൽ വരുന്ന തീയതി തീരുമാനിക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7