gnn24x7

നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270 ആയി 

0
19
gnn24x7

ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270 ആയി ഉയർന്നു. കേരളത്തിൽ നിന്നുള്ള 33 പേരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് മേഖലയിൽ 200 പേർ കുടുങ്ങി കിടക്കുകയാണെന്നും വിദേശകാര്യ വക്താവ് രണ്‍ദീർ ജെയ്സ്വാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെ രക്ഷിച്ചു. ചൈനീസ് മേഖലയിൽ 200 പേർ കുടുങ്ങി കിക്കുന്നുണ്ട്. ഇഷ ഫൗണ്ടേഷൻ വഴി പോയവരിൽ ഇന്ത്യൻ വംശജരും ഉണ്ട്. 47.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചു. രക്ഷാപ്രവർത്തനത്തിനായി ബെയ്ലി പാലങ്ങൾ തയ്യാറാക്കാൻ ഇന്ത്യ സഹായിക്കും. എന്നാൽ മരിച്ചവരിൽ ഇന്ത്യക്കാർ ഉണ്ടോ എന്നതിൽ ഇപ്പോൾ വിവരം ഇല്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

രക്ഷാപ്രവർത്തനത്തിനായി വിദേശകാര്യമന്ത്രാലയം കൺട്രോൾ റൂം തുറന്നു. നേപ്പാൾ പ്രളയ മേഖലയിൽ ആശയവിനിമയം സാധിക്കാത്ത മലയാളികളുടെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയം തേടിയിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ സംസ്ഥാന സർക്കാർ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. 53 പേരുമായാണ് ഇനിയും ആശയവിനിമയം സാധ്യമാകാത്തതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7