gnn24x7

ഹാരിയുടേയും മേഗന്‍റെയും കുഞ്ഞിന് ‘രാജപദവി’ നല്‍കില്ല; പിന്തുടര്‍ച്ച ലഭിക്കാതിരിക്കാന്‍ രേഖകളില്‍ നിയമപരമായി തിരുത്തല്‍ വരുത്തുമെന്ന് സൂചന

0
262
gnn24x7

വാഷിങ്ടണ്‍: മേഗന്‍റെയും ഹാരിയുടെയും കുഞ്ഞിന് രാജകുമാരന്‍ എന്ന പദവി ലഭിക്കാനിടയില്ലെന്ന് രാജകുടുംബം. ഹാരിയുടെ സഹോദരനായ ചാള്‍സ് രാജകുമാരന്‍ രാജാവാകുന്നതോടെയാകും ഇത് സംഭവിക്കുക. രാജ്യകുടുംബത്തിലുള്ളവരുടെ സുരക്ഷക്കും മറ്റ് കാര്യങ്ങള്‍ക്കുമായി വളരെയധികം തുക ചെലവഴിക്കേണ്ട പശ്ചാത്തലത്തിൽ രാജപദവിയിലുള്ളവരുടെ എണ്ണം ചാള്‍സ് രാജകുമാരന്‍ കുറക്കാന്‍ ശ്രമിക്കുന്നത്തിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് വിശദീകരണം.

ഹാരിയുടേയും മേഗന്‍റെയും പുത്രനായ ആര്‍ക്കി രാജപരമ്പരയുടെ ഏഴാംതലമുറയിലാണ് ഉൾപ്പെടുന്നത്. നിലവിലുള്ള നിയമമനുസരിച്ച്‌ സസക്സില്‍ വളരുന്ന ലിലിബെറ്റിനും ആര്‍ക്കിക്കും സ്വാഭാവികമായും രാജകുടുംബത്തിന്‍റെ പിന്തുടര്‍ച്ചാവകാശവും അതിനാല്‍ രാജകുമാരന്‍ എന്ന പദവിയും ലഭിക്കും. എന്നാൽ ലിലിബെറ്റിനും ആര്‍ക്കിക്കും പിന്തുടര്‍ച്ച ലഭിക്കാതിരിക്കാന്‍ വേണ്ടി രേഖകളില്‍ നിയമപരമായി തിരുത്തല്‍ വരുത്താൻ ചാള്‍സ് ഉദ്ദേശിക്കുന്നുവെന്നാണ് സൂചന.

വംശീയ അധിക്ഷേപം നേരിടുന്നുവെന്ന് ആരോപിച്ച്‌ ബക്കിങ് ഹാം പാലസില്‍ നിന്നും സസക്സിലേക്ക് താമസം മാറിയതിതിനെ തുടര്‍ന്ന് രാജകുടുംബാംഗങ്ങള്‍ മേഗനോടും ഹാരിയോടും വിദ്വേഷത്തിലാണെന്നും നേരത്തെ തന്നെ പ്രചരിക്കുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here