gnn24x7

ഹയർ സെക്കൻഡറി ഫലം പ്രഖാപിച്ചു; വിജയം 87.94 ശതമാനം

0
240
gnn24x7

തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 87.94. കഴിഞ്ഞ വർഷത്തെക്കാൾ 2.81% കൂടുതൽ.

സ്കൂൾ ഗോയിങ്–റഗുലർ വിഭാഗത്തിൽ 3,73,788 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 3,28,702 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. ഓപ്പൺ സ്കൂളില്‍ 25,292 പേർ ഉപരിപഠനത്തിനു യോഗ്യത നേടി.

വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളത്താണ്-91.11; കുറവ് പത്തനംതിട്ട -82.53%. 100 ശതമാനം വിജയം നേടിയ സ്കൂളുകൾ 136. ഉപരിപഠനത്തിനു യോഗ്യത നേടാൻ കഴിയാത്തവർക്ക് ഓഗസ്റ്റ് 11 മുതൽ സേ പരീക്ഷ നടക്കും. ജൂലൈ 15ന് പ്രാക്ടിക്കൽ തീർന്ന് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം വരുന്നത്. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിർണയത്തോടൊപ്പം ടാബുലേഷനും അതതു സ്കൂളുകളിൽനിന്നും ചെയ്തതാണു ഫലം പ്രസിദ്ധീകരിക്കുന്ന നടപടികൾ വേഗത്തിലാക്കിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here