gnn24x7

ഭീമ കൊറേഗാവ് കേസിൽ ഐഐടി പ്രൊഫസർ ആനന്ദ് തെൽതുംബഡെയ്ക്ക് ജാമ്യം

0
119
gnn24x7

മുംബൈ: ഭീമ കൊറേഗാവ് കേസിൽ ഐഐടി പ്രൊഫസർ ആനന്ദ് തെൽതുംബഡെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.. ജസ്റ്റിസുമാരായ എഎസ് ഖഡ്കരി, മിലിന്ദ് ജാദവ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസിൽ ആനന്ദ് തെൽതുംബഡെയ്ക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയെ സമീപിക്കുന്നതിന് എൻഐഎയുടെ അഭ്യർത്ഥന മാനിച്ചാണ് ഉത്തരവ് നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്.

ഈ സാഹചര്യത്തിൽ സുപ്രീം കോടതിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷമേ ആനന്ദ് തെൽതുംബഡെയ്ക്ക് പുറത്തിറങ്ങാനാവുമോ ഇല്ലയോ എന്ന് അറിയാനാവൂ. കേസിൽ എൻഐഎ ഉടൻ സുപ്രീം കോടതിയെ അപ്പീലുമായി സമീപിക്കും. 

തീവ്രവാദ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കെടുത്തു, ഗൂഢാലോചനയിൽ ഭാഗമായി എന്നീ കുറ്റങ്ങൾ പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കേസിൽ ബോംബെ ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ച് കൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്. നിരോധിത സംഘടനയെ പിന്തുണച്ചുവെന്ന കുറ്റം മാത്രമേ ആനന്ദ് തെൽതതുംബഡെയ്ക്ക് എതിരെ നിലനിൽക്കൂവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഐഐടി പ്രൊഫസറും ദളിത് സ്കോളറുമായ ആനന്ദ് തെൽതുംബഡയെ 2020 ഏപ്രിൽ 14 നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. എൽഗാർ പരിഷത്ത് സമ്മേളനത്തിന്റെ കൺവീനർ ആയിരുന്നു ആനന്ദ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here