gnn24x7

” ഇന്ന് രാത്രി 9 മണിയോടെ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും ” ഇമ്രാൻ ഖാന് ഖുറേഷിയുടെ ഭീഷണി

0
210
gnn24x7

ന്യൂഡൽഹി:   ഇന്ത്യയുടെ വ്യോമ സേന പൈലറ്റ് ആയ അഭിനന്ദൻ വർദ്ധമാനെ  പാകിസ്ഥാൻ വിട്ടുനൽകാൻ നിര്‍ബന്ധിതരായത്‌ ഇന്ത്യയുടെ ആക്രമണത്തെ ഭയന്നായിരുന്നുവെന്ന്‌ പാക്കിസ്ഥാൻ മുസ്ലിം ലീഗ് എൻ നേതാവ് അയാസ് സാദിഖ് പ്രസ്താവിച്ചിരുന്നു. ദേശീയ അസംബ്ലിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുകയാണ് ആണ് അയാസ് സാദിഖ് ഇത്തരത്തിലൊരു പ്രസ്താവന അന്ന് നടത്തിയിരുന്നത്. 

അന്നത്തെ അതെ യോഗത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി ഇന്ത്യൻ വ്യോമ പൈലറ്റിനെ വിട്ടു നൽകിയില്ലെങ്കിൽ ഇന്ന് രാത്രി 9 മണിയോടുകൂടി ഇന്ത്യ പാകിസ്താനെ ആക്രമിക്കുമെന്ന് ഇമ്രാൻ ഖാന് മുന്നറിയിപ്പ് നൽകിയതിനെ അടിസ്ഥാനത്തിലാണ് ആണ് അവർ അഭിനന്ദൻ വർദ്ധമാനെ വിട്ടു നൽകാൻ തയ്യാറായത്. 

അന്നത്തെ അതെ സമ്മേളനത്തിൽ ഇമ്രാൻഖാൻ സന്നിഹിതനായിരുന്നില്ല. ഇമ്രാൻ ഖാൻ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. സമ്മേളനത്തിൽ ഖുറേഷി ഉണ്ടായിരുന്നുവെന്നും കരസേനാ മേധാവി ജനറൽ ബജ്‌വ സമ്മേളനത്തിന് മുറിയിലേക്ക് വന്നതായും അദ്ദേഹം പേടിച്ചുവിറച്ചാണ്‌ വന്നതെന്നും താൻ ഓർക്കുന്നു എന്നും ദയവു ചെയ്തു അഭിനന്ദൻ വർദ്ധമാനെ വിട്ടയച്ചില്ലെങ്കിൽ ഇന്ന് രാത്രി ഇന്ത്യ-പാകിസ്താൻ ആക്രമിക്കുമെന്ന് ഭയത്തോടെ പറയുകയും ചെയ്തു. ഈ കാര്യങ്ങളെല്ലാം സാദിഖ് തന്നെ പ്രസ്താവന ആയിട്ട് പറയുകയും പിന്നീട് അത് വലിയ വിവാദങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്തിരുന്നു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here