gnn24x7

വ്യാജ മദ്യം കഴിച്ച് 15 മരണം; 16 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ

0
218
gnn24x7

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ അലിഗഡില്‍ ലൈസൻസുള്ള കച്ചവടക്കാരൻ വിറ്റ വ്യാജ മദ്യം കഴിച്ച് 15 പേർ മരിച്ചു. 16 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ മജിസ്ട്രേലിയൻ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. അഞ്ച് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മദ്യവിൽപ്പന ഉടമ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാഴ്ചയോടെ ബാറില്‍ നിന്നും മദ്യം കഴിച്ചവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ജില്ലാ മജിസ്‌ട്രേറ്റ് റാങ്ക് ഉദ്യോഗസ്ഥനാണ് അന്വേഷണം നടത്തുകയെന്ന് ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) ചന്ദ്ര ഭൂഷൺ സിംഗ് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നൽകുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചു. വ്യാജ മദ്യം വിറ്റ ബാർ അടച്ചുപൂട്ടിയെന്നും, പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചെന്നും അധികൃതർ അറിയിച്ചു. അറസ്‌റ്റിലായ ബാറുടമയേയും സഹായികളേയും പോലീസ് ചോദ്യം ചെയ്ത് വരികെയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here